അക്ഷരലോകം വീടുകളിലേക്ക്

ലോക്ക്ഡൌൺ കാലത്ത് വായിക്കാൻ പുസ്തകങ്ങളും വിതക്കാൻ വിത്ത്കളും കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയുടെ ലോക്ക് ഡൌൺ വായനയുടെ പുതു വസന്തം… അക്ഷരലോകം വീടുകളിലെക്ക് എന്ന പദ്ധതിയുടെ ഭാഗമായി നിരീക്ഷണത്തിൽ കഴിയുന്നവർക്കും, അല്ലാതെ വീടുകളിൽ കഴിയുന്നവർക്കും കുട്ടികൾക്കും പുസ്തകങ്ങൾ എത്തിച്ചു നൽകുന്നത് ആരംഭിച്ചു. ലൈബ്രറി അംഗങ്ങൾക്ക് ഒരു കുടുംബത്തിലേക്ക് 5 പുസ്തകങ്ങൾ നൽകുന്നതോടൊപ്പം കുടുംബങ്ങളിൽ കാർഷിക തല്പരത വളർത്തുന്നതിന് വേണ്ടി പച്ചക്കറി വിത്തുകൾ നൽകുകയും ചെയ്തു.ലൈബ്രറി പ്രസിഡന്റ്‌ വി. ജി. ജോഷി,സെക്രട്ടറി ടി. വി. ഷൈവിൻ, വൈസ് പ്രസിഡന്റ് അഖിൽ. കെ. എ, കമ്മറ്റി അംഗം അഖില അശോകൻ എന്നിവർ നേതൃത്വം നൽകി.

WhatsApp Image 2020-04-30 at 7.03.03 PM

WhatsApp Image 2020-04-30 at 7.03.06 PM

WhatsApp Image 2020-04-30 at 7.03.06 PM (1)

WhatsApp Image 2020-04-30 at 7.05.23 PM

Similar Posts

  • ബാലസഭ സംഘടിപ്പിച്ചു

    ആലങ്ങാട് ഗ്രാമ പഞ്ചായത്ത് 2017  -18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ബാലസഭാ പ്രവർത്തനങ്ങളുടെ ഭാഗമായി ഡിസംബർ 2 ശനിയാഴ്ച രാവിലെ 10 മണിമുതൽ 4 മണി വരെ കൊടുവഴങ്ങ SNLPസ്കൂളിൽ വച്ച് കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ ബാലവേദിയുടെ സഹകരണത്തോടെ ബാലസഭ സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട ആലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി .രാധാമണി ജെയ്‌സിങ് ഉത്‌ഘാടനം ചെയ്തു. വൈസ്  പ്രസിഡന്റ് ശ്രീ .കെ .എൻ .ഉണ്ണി അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ .വി .പി .മേനാച്ചേരി (പ്രത്യാശ കൗൺസിലിംഗ് സെന്റർ ) വ്യക്തിത്വ വികസനം കുട്ടികളിൽ എന്ന   വിഷയത്തിൽ ക്ലാസ് നയിച്ചു ശ്രീമതി ദീപ ഉണ്ണികൃഷ്ണൻ ,ശ്രീമതി…

  • പാചക പരിശീലന ക്ലാസ്സ്‌ ആരംഭിച്ചു

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം & സ്റ്റഡീസ് (KITTS)ന്റെയും  ആഭിമുഖ്യത്തിൽ നടത്തുന്ന പാചക പരിശീലന ക്ലാസ്സ്‌ ആരംഭിച്ചു. താലൂക്ക്  ലൈബ്രറി  കൗൺസിൽ സെക്രട്ടറി ശ്രീമതി പി. കെ. രമാദേവി ഉത്‌ഘാടനം നിർവഹിച്ചു. KITTS കോ. ഓർഡിനേറ്റർ ശ്രീ ഹാരിഷ് മുഖ്യാതിഥി ആയിരുന്നു. ലൈബ്രറി പ്രെസിഡന്റ് വി. ജി. ജോഷി അദ്ധ്യക്ഷത വഹിച്ച യോഗത്തിന് സെക്രട്ടറി ടി. വി. ഷൈവിൻ സ്വാഗതവും വയോജനവേദി സെക്രട്ടറി എം. കെ. ശശി കൃതജ്ഞതയും രേഖപ്പെടുത്തി. ശ്രീ….

  • വനിതാ ദിനത്തിൽ വനിത തൊഴില്‍ സംരംഭം – മിത്ര

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ വനിത  തൊഴില്‍ സംരംഭം – മിത്ര  ബുക്ക് ബൈന്‍ഡിങ്  &മേക്കിങ് യൂണീറ്റിന് ലോക വനിത ദിനത്തില്‍ തിരി തെളിഞ്ഞു . കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറി  ഹാളി ല്‍  വച്ച് പറവൂര്‍ താലൂക്ക് ലൈബ്രറി കൌണ്‍സി ല്‍ സെക്രട്ടറി ശ്രീമതി പി .കെ  .രമാദേവി ഉല്‍ഘാടനം നിര്‍വഹിച്ചു. തുടര്‍ന്നു അമ്മ അറിയാന്‍ എന്ന  വിഷയത്തില്‍ പറവൂര്‍ ലക്ഷ്മി കോളേജ്   പ്രിന്‍സിപ്പ ള്‍    ശ്രീ .എം .വി .ജോസ് ക്ലാസ്സ് നയിച്ചു. വനിത വേദി കണ്‍വീനര്‍   ശ്രീമതി ഷീബ രതീഷ് അധ്യക്ഷത വഹിച്ച  യോഗത്തില്‍ ശ്രീ കെ .എന്‍ .ഉണ്ണി ,വി.ജി ജോഷി ,ഷിമ വിനേഷ് ,ടി .വി .ഷൈവിന്‍ ,കെ .ബി .ശ്രീജിത്ത്  എന്നിവര്‍…

  • ലോക്ക്ഡൗണിൽ കുടുംബങ്ങൾക്കായി കടങ്കഥ മത്സരം നടത്തി

    അതിജീവനത്തിന്റെ ഈ ലോക്ക് ഡൌൺ കാലത്ത് കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഒരു ഓൺലൈൻ കടങ്കഥ മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്കായി ഒരു വാട്സാപ്പ് ഗ്രൂപ്പ് ഒരുക്കുകയും, ആ ഗ്രൂപ്പിലൂടെ തന്നെ മത്സരം നടത്തുകയുമായിരുന്നു. ഏപ്രിൽ 22നു വൈകീട്ട് 7 മണിക്ക് പ്രശസ്ത കവി ശ്രീ. എസ്. രമേശൻ ശബ്ദ സന്ദേശം നൽകി ഉദ്‌ഘാടനം  നിർവഹിച്ചു. ഏപ്രിൽ 23നു വൈകീട്ട് 7 മണിക്ക്പ്ര ശസ്ത സിനിമാതാരം ശ്രീ വിനോദ് കെടാമംഗലം മത്സരത്തിന്റെ ഫല പ്രഖ്യാപനം…

  • വനിതകള്‍ക്ക് സൗജന്യ സ്വയം തൊഴില്‍ പരിശീലനം നടത്തി

    ഐ.എം.എ മദ്ധ്യ കേരളയുടെയും കേരള ആക്ഷൻ ഫോഴ്സിന്‍റെയും SNCL വനിതാവേദിയുടെയും സഹകരണത്തോടെ വനിതകള്‍ക്ക് സൗജന്യ സ്വയം തൊഴില്‍ പരിശീലനം നടത്തി. ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രാധാമണി ജെയ്‌സിങ് ഉത്ഘാടനം നിര്‍വഹിച്ചു. താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീമതി പി. കെ. രമാദേവി  മുഖ്യ പ്രഭാഷണം നടത്തി. കേരള ആക്ഷൻ ഫോഴ്സ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ജോബി തോമസ്‌ ആമുഖ സന്ദേശം നല്‍കി. വനിതാവേദി പ്രെസിഡന്റ്‌ ഷിമ വിനേഷ്  അദ്ധ്യക്ഷത വഹിച്ച യോഗത്തിന് വനിതാവേദി കണ്‍വീനര്‍ ഷീബ രതീഷ്‌…

  • ചിന്താവിഷ്ടയായ സീത ശതാബ്‌ദി അനുസ്മരണം

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ നാട്ടുവെളിച്ചം വയോജനവേദിയുടെ ആഭിമുഖ്യത്തിൽ ചിന്താവിഷ്ടയായ സീത ശതാബ്‌ദി അനുസ്മരണവും താലൂക്ക് ബാലോത്സവത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാന വിതരണവും നടത്തി. താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീമതി പി.കെ.രമാദേവി ഉത്ഘാടനം നിര്‍വഹിച്ചു.  ശ്രീ കൊടുവഴങ്ങ ബാലകൃഷ്ണന്‍ മുഖ്യ പ്രഭാഷണവും താലൂക്ക് ബാലോത്സവത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാന വിതരണവും നടത്തി. ആലങ്ങാട് സഹകരണ ബാങ്ക് പ്രസിഡന്റ് സി .എസ്. ദിലീപ് കുമാര്‍, അബാകസ് ട്രെയിനെര്‍ കെ. ബി. ജോഷി, ലൈബ്രറി പ്രസിഡന്റ് വി. ജി. ജോഷി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. വയോജനവേദി പ്രെസിഡന്റ്‌ രത്നമ്മ ഗോവിന്ദന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് …