അറബിക്കടലിന്റെ ആഴപരപ്പും സൗന്ദര്യവും ആസ്വദിച്ച് വയോജന വേദി കപ്പൽ യാത്ര

കാറ്റിനൊപ്പം ഗതിമാറി ഊളിയിട്ടു അടിത്തട്ടിലേക്കു പോകുന്ന മത്സ്യങ്ങളെയും കടലിന്റെ അഗാധമായ സൗന്ദര്യവും ആസ്വദിച്ച് കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയിലെ നാട്ടുവെളിച്ചം വയോജനവേദി അംഗങ്ങൾ 25-02-2020ന് കപ്പൽ യാത്ര നടത്തി. 2 ബസുകളിലായി എറണാകുളത്തെത്തിയ ഈ 86 പേരടങ്ങുന്ന സംഘം കേരള ഷിപ്പിങ്ങ് ആൻഡ് ഇൻലാൻഡ് നാവിഗേഷന്റെ സാഗരറാണി എന്ന ക്രൂയിസ് വെസ്സലിലാണ് തങ്ങൾക്കു അപ്രാപ്യമെന്നു കരുതിയിരുന്ന കപ്പൽ യാത്രയുടെയും മാധുര്യം നുകർന്നത്. മുൻ വർഷങ്ങളിൽ വിമാനയാത്രയും കായൽ യാത്രയും മെട്രോ യാത്രയും ഈ വയോജനങ്ങൾ നടത്തിയിരുന്നു. തുടർന്ന് സുഭാഷ് പാർക്കിലും വിശ്രമിച്ച ശേഷമാണ് തിരിച്ചു പോന്നത്. താലൂക്ക് ലൈബ്രറി കൌൺസിൽ ജോയിന്റ് സെക്രട്ടറി വി. ജി. ജോഷി, നാട്ടുവെളിച്ചം വയോജന വേദി സെക്രട്ടറി എം. കെ. ശശി, പ്രസിഡന്റ്‌ രത്നമ്മ ഗോവിന്ദൻ, ലൈബ്രറി സെക്രട്ടറി ടി. വി. ഷൈവിൻ, യുവത പ്രെസിഡന്റ് കെ. ബി. ശ്രീജിത്ത്, സുതൻ എന്നിവർ നേതൃത്വം നൽകി.

WhatsApp Image 2020-02-25 at 10.12.08 PM

WhatsApp Image 2020-02-25 at 10.12.02 PM

WhatsApp Image 2020-02-25 at 10.12.06 PM

WhatsApp Image 2020-02-25 at 10.12.05 PM

WhatsApp Image 2020-02-25 at 10.12.03 PM

 

Similar Posts

  • ബാലസഭ സംഘടിപ്പിച്ചു

    ആലങ്ങാട് ഗ്രാമ പഞ്ചായത്ത് 2017  -18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ബാലസഭാ പ്രവർത്തനങ്ങളുടെ ഭാഗമായി ഡിസംബർ 2 ശനിയാഴ്ച രാവിലെ 10 മണിമുതൽ 4 മണി വരെ കൊടുവഴങ്ങ SNLPസ്കൂളിൽ വച്ച് കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ ബാലവേദിയുടെ സഹകരണത്തോടെ ബാലസഭ സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട ആലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി .രാധാമണി ജെയ്‌സിങ് ഉത്‌ഘാടനം ചെയ്തു. വൈസ്  പ്രസിഡന്റ് ശ്രീ .കെ .എൻ .ഉണ്ണി അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ .വി .പി .മേനാച്ചേരി (പ്രത്യാശ കൗൺസിലിംഗ് സെന്റർ ) വ്യക്തിത്വ വികസനം കുട്ടികളിൽ എന്ന   വിഷയത്തിൽ ക്ലാസ് നയിച്ചു ശ്രീമതി ദീപ ഉണ്ണികൃഷ്ണൻ ,ശ്രീമതി…

  • പാചക പരിശീലന ക്ലാസ്സ്‌ ആരംഭിച്ചു

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം & സ്റ്റഡീസ് (KITTS)ന്റെയും  ആഭിമുഖ്യത്തിൽ നടത്തുന്ന പാചക പരിശീലന ക്ലാസ്സ്‌ ആരംഭിച്ചു. താലൂക്ക്  ലൈബ്രറി  കൗൺസിൽ സെക്രട്ടറി ശ്രീമതി പി. കെ. രമാദേവി ഉത്‌ഘാടനം നിർവഹിച്ചു. KITTS കോ. ഓർഡിനേറ്റർ ശ്രീ ഹാരിഷ് മുഖ്യാതിഥി ആയിരുന്നു. ലൈബ്രറി പ്രെസിഡന്റ് വി. ജി. ജോഷി അദ്ധ്യക്ഷത വഹിച്ച യോഗത്തിന് സെക്രട്ടറി ടി. വി. ഷൈവിൻ സ്വാഗതവും വയോജനവേദി സെക്രട്ടറി എം. കെ. ശശി കൃതജ്ഞതയും രേഖപ്പെടുത്തി. ശ്രീ….

  • വിട്ടില്‍ തന്നെ മുല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ – ഏകദിന പരിശീലനവും നിര്‍മ്മാണവും നടത്തി

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ “വിട്ടില്‍ തന്നെ മുല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍” ഏകദിന പരിശീലനവും നിര്‍മ്മാണവും സംഘടിപ്പിച്ചു. ആലങ്ങാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി അജ സാബു  ഉത്ഘാടനം നിര്‍വഹിച്ചു. KTDC Rtd. F&B Supervisor ശ്രീ കെ. കെ. ജോസ് ക്ലാസ്സ്‌ നയിച്ചു. വനിതാ വേദി ചെയർപേഴ്സൺ സ്വാഗതം പറഞ്ഞു. താലുക്ക് ലൈബ്രറി കൌണ്‍സില്‍ ജോയിന്റ് സെക്രട്ടറി വി. ജി. ജോഷി, ലൈബ്രറി സെക്രട്ടറി ടി….

  • LDC 2020 അവബോധന ക്ലാസ്സ്‌ നടത്തി

    സർക്കാർ ജോലിക്കും സുസ്ഥിര ഭാവിക്കും വേണ്ടി PSC അവബോധന ക്ലാസ്സ് നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി വി.ജി. ജോഷി അധ്യക്ഷനായി. അബാകസ് ട്രെയിനർ കെ. ബി. ജോഷി ക്ലാസ്സെടുത്തു. മീര ബിബിൻ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി ടി.വി.ഷൈവിൻ സ്വാഗതവും യുവത സെക്രട്ടറി അഖില അശോകൻ കൃതഞ്ജതയും രേഖപ്പെടുത്തി. ഓണ്‍ലൈന്‍ അപേക്ഷ അയക്കാത്തവര്‍ക്ക് സൗജന്യമായി ലൈബ്രറിയില്‍ സൗകര്യം ചെയ്യുന്നതിന് തീരുമാനിച്ചു.

  • സന്നദ്ധസേനാ വോളണ്ടിയർമാരായി ഗ്രന്ഥശാലാപ്രവർത്തകർ

    കേരളീയ സമൂഹത്തിൽ സന്നദ്ധ സേവനത്തിൽ കൂടി ഇടം കണ്ടെത്തുകയാണ് ഗ്രന്ഥശാലകൾ… കോവിഡ് എന്ന മഹാമാരിയെ മാനവികത കൊണ്ട് നേരിടുകയാണ് കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയിലെ യുവത്വം.. ലൈബ്രറി സെക്രട്ടറി ടി. വി. ഷൈവിനും,  വൈസ് പ്രസിഡന്റ്‌ കെ. എ. അഖിലും,  എക്സി. കമ്മറ്റി അംഗം കൂടിയായ യുവത സെക്രട്ടറി അഖിലയും അടക്കം നാലുപേർ ആലങ്ങാട് പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ഭക്ഷണം എത്തിക്കുന്ന ഡ്യൂട്ടി ഇപ്പോഴേ ഏറ്റെടുത്തു കഴിഞ്ഞു. വോളണ്ടിയർ സ്‌ക്വാഡിൽ  ഉള്ള ഏക വനിതയായ SNCL…

  • 2019 ലേക്കു ഒരു എത്തിനോട്ടം

    അങ്ങനെ 2019 വിട ചൊല്ലുകയാണ്.. കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയുടെയും അക്ഷരത്താളുകളിൽ ആലേഖനം ചെയ്യാൻ നിരവധി പരിപാടികളോടെയാണ് ഈ വർഷം വിടപറയുന്നത്. ആകസ്മികമായുണ്ടായ പ്രളയം ഏൽപ്പിച്ച ആഘാതത്തിൽ നിന്നും പതിയെ എഴുന്നേൽക്കാൻ ശ്രമിക്കുമ്പോഴാണ് പുതുവത്സര പുലരി കടന്നു വന്നത്. ലൈബ്രറിയുടെ വഴികാട്ടിയായ ഒരു തലമുറയുടെ കൂട്ടായ്മ.. നാട്ടുവെളിച്ചം വയോജനവേദിയുടെ വാർഷികവും അതിലവർ ആലപിച്ച ഈണങ്ങളിലൂടെയുമാണ് ജനുവരിയിൽ പരിപാടികൾക്ക് തുടക്കമാകുന്നത്. തുടർന്ന് വനിതാവേദി വാർഷികവും സൗജന്യ നേത്രചികിത്സ ക്യാമ്പും അവസാനം വയോജന വേദിയുടെ കായൽ സവാരിയും കൊണ്ട്…