വിട്ടില്‍ തന്നെ മുല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ – ഏകദിന പരിശീലനവും നിര്‍മ്മാണവും നടത്തി

കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ “വിട്ടില്‍ തന്നെ മുല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍” ഏകദിന പരിശീലനവും നിര്‍മ്മാണവും സംഘടിപ്പിച്ചു. ആലങ്ങാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി അജ സാബു  ഉത്ഘാടനം നിര്‍വഹിച്ചു. KTDC Rtd. F&B Supervisor ശ്രീ കെ. കെ. ജോസ് ക്ലാസ്സ്‌ നയിച്ചു. വനിതാ വേദി ചെയർപേഴ്സൺ സ്വാഗതം പറഞ്ഞു. താലുക്ക് ലൈബ്രറി കൌണ്‍സില്‍ ജോയിന്റ് സെക്രട്ടറി വി. ജി. ജോഷി, ലൈബ്രറി സെക്രട്ടറി ടി. വി. ഷൈവിന്‍, യുവത പ്രസിഡന്റ് കെ. ബി. ശ്രീജിത്ത്‌ എന്നിവര്‍ സംസാരിച്ചു. ഇതോടനുബന്ധിച്ചു വേപ്പില സ്ക്വാഷ്, പാലില്‍ നിന്നും പനീര്‍, പഴവര്‍ഗങ്ങളില്‍ നിന്നും ജാം തുടങ്ങിയ വിപണിയില്‍ മുല്യമെറെയുള്ള വിഭവങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള പരിശീലനം നല്‍കി.

WhatsApp Image 2020-02-19 at 12.53.48 PM

WhatsApp Image 2020-02-19 at 12.53.47 PM

WhatsApp Image 2020-02-19 at 12.53.46 PM

WhatsApp Image 2020-02-19 at 12.53.44 PM

Similar Posts

  • ചിന്താവിഷ്ടയായ സീത ശതാബ്‌ദി അനുസ്മരണം

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ നാട്ടുവെളിച്ചം വയോജനവേദിയുടെ ആഭിമുഖ്യത്തിൽ ചിന്താവിഷ്ടയായ സീത ശതാബ്‌ദി അനുസ്മരണവും താലൂക്ക് ബാലോത്സവത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാന വിതരണവും നടത്തി. താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീമതി പി.കെ.രമാദേവി ഉത്ഘാടനം നിര്‍വഹിച്ചു.  ശ്രീ കൊടുവഴങ്ങ ബാലകൃഷ്ണന്‍ മുഖ്യ പ്രഭാഷണവും താലൂക്ക് ബാലോത്സവത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാന വിതരണവും നടത്തി. ആലങ്ങാട് സഹകരണ ബാങ്ക് പ്രസിഡന്റ് സി .എസ്. ദിലീപ് കുമാര്‍, അബാകസ് ട്രെയിനെര്‍ കെ. ബി. ജോഷി, ലൈബ്രറി പ്രസിഡന്റ് വി. ജി. ജോഷി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. വയോജനവേദി പ്രെസിഡന്റ്‌ രത്നമ്മ ഗോവിന്ദന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് …

  • സന്നദ്ധസേനാ വോളണ്ടിയർമാരായി ഗ്രന്ഥശാലാപ്രവർത്തകർ

    കേരളീയ സമൂഹത്തിൽ സന്നദ്ധ സേവനത്തിൽ കൂടി ഇടം കണ്ടെത്തുകയാണ് ഗ്രന്ഥശാലകൾ… കോവിഡ് എന്ന മഹാമാരിയെ മാനവികത കൊണ്ട് നേരിടുകയാണ് കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയിലെ യുവത്വം.. ലൈബ്രറി സെക്രട്ടറി ടി. വി. ഷൈവിനും,  വൈസ് പ്രസിഡന്റ്‌ കെ. എ. അഖിലും,  എക്സി. കമ്മറ്റി അംഗം കൂടിയായ യുവത സെക്രട്ടറി അഖിലയും അടക്കം നാലുപേർ ആലങ്ങാട് പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ഭക്ഷണം എത്തിക്കുന്ന ഡ്യൂട്ടി ഇപ്പോഴേ ഏറ്റെടുത്തു കഴിഞ്ഞു. വോളണ്ടിയർ സ്‌ക്വാഡിൽ  ഉള്ള ഏക വനിതയായ SNCL…

  • സൗജന്യ ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പ്‌ നടത്തി

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സാമൂഹ്യ സുരക്ഷാ മിഷന്റെ സഹകരണത്തോടെ സൗജന്യ ജീവിത ശൈലീ രോഗനിർണയ ക്യാമ്പ് നടത്തി. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വിജു ചുള്ളിക്കാട് ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി ശ്രീകല മധു, ലൈബ്രറി സെക്രട്ടറി ശ്രീ ടി വി ഷൈവിൻ എന്നിവർ സംസാരിച്ചു. ലൈബ്രറി പ്രസിഡന്റ് ശ്രീ വി ജി ജോഷി അധ്യക്ഷത വഹിച്ച യോഗത്തിന് ശ്രീ കെ ബി ശ്രീജിത്ത് സ്വാഗതവും ശ്രീ അഖിൽ…

  • കൊടുവഴങ്ങ പഴംതോട് നവീകരണം – ശ്രദ്ധക്ഷണിക്കൽ സായാഹ്നം സംഘടിപ്പിച്ചു

    കഴിഞ്ഞ 20 വർഷത്തിലേറെയായി തങ്ങൾ കണ്ട സ്വപ്നത്തെ,  2011ൽ ശ്രീ നാരായണ ക്ലബ് & ലൈബ്രറി തുടങ്ങിവച്ച ശുചീകരണ പ്രവർത്തനങ്ങൾ, നബാർഡിന്റെ 3 കോടിയോളം രൂപയുടെ പദ്ധതി ഇന്ന് നിർമ്മാണ പൂർത്തീകരണത്തിലേക്കു കടക്കുമ്പോൾ, അതീവ ശ്രദ്ധാലുക്കളായി കൊടുവഴങ്ങയിലെ സാമൂഹ്യ പ്രതിബദ്ധതയുള്ള ജനത പഴംതോടിന്റെ  ഓരത്തു ഒത്തു ചേർന്നു. നാടിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന ഈ നിർമ്മാണ പ്രവർത്തനത്തിലെ അപാകതകൾ ചൂണ്ടികാണിക്കുവാൻ. പുതിയ നിർദ്ദേശങ്ങൾ അവതരിപ്പിക്കുവാൻ. എല്ലാത്തിലുമുപരി തങ്ങളുടെയെല്ലാം ബാല്യകാലത്തെ മധുരിക്കുന്ന സ്മരണകൾ ഇരമ്പുന്ന ഈ തണ്ണീർത്തടത്തെ സംരക്ഷിക്കുവാൻ….

  • A+ ലൈബ്രറിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി

    കേരള ഗ്രന്ഥശാലാ സംഘം പ്ലാറ്റിനം ജൂബിലി ആഘോഷം പറവൂർ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു: 23 ഞായർ രാവിലെ 9 മണി മുതൽ വൈകീട്ട് വരെ പറവൂർ മുനമ്പം കവലയിലുള്ള 3131 ബാങ്കിൻ്റെ മിനി ഹാളിൽ വച്ച് നടന്നു. ചടങ്ങിൽ വച്ച് മുതിർന്ന ഗ്രന്ഥശാലാ പ്രവർത്തകരെയും സർഗോൽസവത്തിൽ സ്റ്റേറ്റ് തലത്തിൽ പങ്കെടുത്തവരേയും A+ ലൈബ്രറികളേയും ആദരിക്കുകയും ചെയ്തു. പറവൂർ താലൂക്കിലെ A+ ലൈബ്രറിക്കുള്ള പുരസ്‌കാരം എറണാകുളം ജില്ലാ സെക്രട്ടറി എം. ആർ. സുരേന്ദ്രനിൽ നിന്നും കൊടുവഴങ്ങ…

  • ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ നേതൃത്വത്തിൽ നമ്മുടെ നാട്ടിൽ ഈയിടെയായി വർധിച്ചു വരുന്ന  മോഷണശ്രമങ്ങൾക്കെതിരെ നവംബർ 12 ഞായറാഴ്ച വൈകീട്ട് 4.00 ന് കൊടുവഴങ്ങ SNLP സ്‌കൂളിൽ ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട ബിനാനിപുരം SI ശ്രീ ഹരിചന്ദ്രൻ ക്ലാസ് നയിച്ചു.വാർഡ് മെമ്പർ ജോസ് ഗോപുരത്തിങ്കൽ  ഉത്‌ഘാടനം ചെയ്തു .ലൈബ്രറി പ്രസിഡന്റ് ശ്രീ .വി .ജി .ജോഷി അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ ടി .വി .മോഹനൻ,കെ ബി .ശ്രീജിത്ത് ,കെ .പി .ധർമ്മേന്ദ്രൻ എന്നിവർ സംസാരിച്ചു .