ലഹരിക്കൊരു കരുതൽ

കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ലഹരിക്കെതിരെ നമ്മുടെ നാടിന്‍റെ ഒരു കരുതല്‍ എന്നനിലയില്‍ ഡിസംബർ 15 വൈകീട്ട് 3:30 നു ഒരു അവബോധന ക്ലാസ്സും ജാഗ്രതാ സമിതി രൂപീകരണവും കൊടുവഴങ്ങ  S.N.L.P സ്കൂളില്‍ വച്ച് നടത്തി. ബിനാനിപുരം സബ് ഇൻസ്‌പെക്ടർ ശ്രീ. എ. കെ. സുധീർ ഉത്‌ഘാടനം ചെയ്തു. വനിതാ സിവിൽ എക്സൈസ് ഓഫീസർ ധന്യ കെ. ജെ. ക്ലാസ്സ്‌ നയിച്ചു. ലൈബ്രറി പ്രസിഡന്റ വി. ജി. ജോഷി അദ്ധ്യക്ഷത വഹിച്ച യോഗത്തിന് സെക്രട്ടറി ടി. വി. ഷൈവിൻ സ്വാഗതവും വനിതാവേദി പ്രെഡിഡന്റ് ഷിമ വിനേഷ് കൃതജ്ഞതയും രേഖപ്പെടുത്തി. വരാപ്പുഴ എക്സൈസ് ഓഫീസിലെ ഓഫീസർമാരായ അരുൺകുമാർ, ജയകുമാർ എന്നിവർ സംബന്ധിച്ചു. ക്ലാസ്സിനു ശേഷം ജാഗ്രതാ സമിതിയും ലഹരി വിരുദ്ധ ക്ലബ്ബും രൂപീകരിക്കാൻ തീരുമാനിച്ചു.

IMG_20191215_192442 (1)

IMG_20191215_192409 (1)

IMG-20191215-WA0004 (1)

IMG-20191215-WA0005 (1)

Similar Posts