അറബിക്കടലിന്റെ ആഴപരപ്പും സൗന്ദര്യവും ആസ്വദിച്ച് വയോജന വേദി കപ്പൽ യാത്ര

കാറ്റിനൊപ്പം ഗതിമാറി ഊളിയിട്ടു അടിത്തട്ടിലേക്കു പോകുന്ന മത്സ്യങ്ങളെയും കടലിന്റെ അഗാധമായ സൗന്ദര്യവും ആസ്വദിച്ച് കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയിലെ നാട്ടുവെളിച്ചം വയോജനവേദി അംഗങ്ങൾ 25-02-2020ന് കപ്പൽ യാത്ര നടത്തി. 2 ബസുകളിലായി എറണാകുളത്തെത്തിയ ഈ 86 പേരടങ്ങുന്ന സംഘം കേരള ഷിപ്പിങ്ങ് ആൻഡ് ഇൻലാൻഡ് നാവിഗേഷന്റെ സാഗരറാണി എന്ന ക്രൂയിസ് വെസ്സലിലാണ് തങ്ങൾക്കു അപ്രാപ്യമെന്നു കരുതിയിരുന്ന കപ്പൽ യാത്രയുടെയും മാധുര്യം നുകർന്നത്. മുൻ വർഷങ്ങളിൽ വിമാനയാത്രയും കായൽ യാത്രയും മെട്രോ യാത്രയും ഈ വയോജനങ്ങൾ നടത്തിയിരുന്നു. തുടർന്ന് സുഭാഷ് പാർക്കിലും വിശ്രമിച്ച ശേഷമാണ് തിരിച്ചു പോന്നത്. താലൂക്ക് ലൈബ്രറി കൌൺസിൽ ജോയിന്റ് സെക്രട്ടറി വി. ജി. ജോഷി, നാട്ടുവെളിച്ചം വയോജന വേദി സെക്രട്ടറി എം. കെ. ശശി, പ്രസിഡന്റ്‌ രത്നമ്മ ഗോവിന്ദൻ, ലൈബ്രറി സെക്രട്ടറി ടി. വി. ഷൈവിൻ, യുവത പ്രെസിഡന്റ് കെ. ബി. ശ്രീജിത്ത്, സുതൻ എന്നിവർ നേതൃത്വം നൽകി.

WhatsApp Image 2020-02-25 at 10.12.08 PM

WhatsApp Image 2020-02-25 at 10.12.02 PM

WhatsApp Image 2020-02-25 at 10.12.06 PM

WhatsApp Image 2020-02-25 at 10.12.05 PM

WhatsApp Image 2020-02-25 at 10.12.03 PM

 

Similar Posts

  • പാചക പരിശീലന ക്ലാസ്സ്‌ ആരംഭിച്ചു

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം & സ്റ്റഡീസ് (KITTS)ന്റെയും  ആഭിമുഖ്യത്തിൽ നടത്തുന്ന പാചക പരിശീലന ക്ലാസ്സ്‌ ആരംഭിച്ചു. താലൂക്ക്  ലൈബ്രറി  കൗൺസിൽ സെക്രട്ടറി ശ്രീമതി പി. കെ. രമാദേവി ഉത്‌ഘാടനം നിർവഹിച്ചു. KITTS കോ. ഓർഡിനേറ്റർ ശ്രീ ഹാരിഷ് മുഖ്യാതിഥി ആയിരുന്നു. ലൈബ്രറി പ്രെസിഡന്റ് വി. ജി. ജോഷി അദ്ധ്യക്ഷത വഹിച്ച യോഗത്തിന് സെക്രട്ടറി ടി. വി. ഷൈവിൻ സ്വാഗതവും വയോജനവേദി സെക്രട്ടറി എം. കെ. ശശി കൃതജ്ഞതയും രേഖപ്പെടുത്തി. ശ്രീ….

  • മലബാറിന് കൊടുവഴങ്ങയുടെ കൈത്താങ്ങ്

    കൊടുവഴങ്ങയുടെ കൈത്താങ്ങ് മലബാറിൽ എത്തിച്ചു.. ഒപ്പം താലുക്ക് ലൈബ്രറി കൗൺസിലിന്റെയും.. കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറി മലബാറിലെ പ്രളയ ബാധിതർക്കായി സ്വരൂപിച്ച ഏതാണ്ട് 1 ലക്ഷം രൂപ വില വരുന്ന സാധനങ്ങൾ ഉൾപ്പെടെ താലൂക്കിലെ വിവിധ ഗ്രന്ഥശാലകളിൽ നിന്നുമായി 7 ലക്ഷത്തോളം വിലവരുന്ന അവശ്യ സാധനങ്ങൾ ഉരുൾ പൊട്ടൽ തകർത്ത നിലംബുരിലെ പാതാർ നിവാസികൾക്ക്‌ നൽകി. ഇന്നലെ കൊടുവഴങ്ങയിൽ വച്ച് ജില്ലാ ലൈബ്രറി കൗൺസിൽ പ്രെസിഡൻറ് പി. ആർ. രഘു യാത്ര ഫ്ലാഗ് ഓഫ് ചെയ്തു….

  • വനിതാവേദിദിനാചരണവും സെമിനാറും നടത്തി

    പറവൂർ താലൂക് ലൈബ്രറി കൗൺസിൽ  കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെയും,വനിതാവേദിയുടെയും   സംയുക്ത ആഭിമുഖ്യത്തിൽ വനിതാവേദിദിനാചരണവും സെമിനാറും  നടത്തി.വനിതാ സാഹിതി എറണാകുളം ജില്ലാ പ്രസിഡന്റ് ഡോ.കെ .കെ .സുലേഖ  ഉത്‌ഘാടനവും വിഷയാവതരണവും നടത്തി.പറവൂർ താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീമതി പി.കെ.രമാദേവി അധ്യക്ഷത  വഹിച്ചു. ആലങ്ങാട് ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ് ശ്രീമതി രാധാമണി ജെയ്‌സിങ് മുഖ്യാഥിതി ആയിരുന്നു . ആലങ്ങാട് ഗ്രാമ പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് ശ്രീ .കെ .എൻ .ഉണ്ണി,താലൂക്ക് ലൈബ്രറി കൌൺസിൽ ജോയിന്റ് സെക്രട്ടറി വി .ജി .ജോഷി, ശ്രീ ജോസ് ഗോപുരത്തിങ്കൽ , ലൈബ്രറി സെക്രട്ടറി ടി .വി .ഷൈവിൻ എന്നിവർ…

  • ലോക്ക്ഡൗണിൽ കുടുംബങ്ങൾക്കായി കടങ്കഥ മത്സരം നടത്തി

    അതിജീവനത്തിന്റെ ഈ ലോക്ക് ഡൌൺ കാലത്ത് കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഒരു ഓൺലൈൻ കടങ്കഥ മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്കായി ഒരു വാട്സാപ്പ് ഗ്രൂപ്പ് ഒരുക്കുകയും, ആ ഗ്രൂപ്പിലൂടെ തന്നെ മത്സരം നടത്തുകയുമായിരുന്നു. ഏപ്രിൽ 22നു വൈകീട്ട് 7 മണിക്ക് പ്രശസ്ത കവി ശ്രീ. എസ്. രമേശൻ ശബ്ദ സന്ദേശം നൽകി ഉദ്‌ഘാടനം  നിർവഹിച്ചു. ഏപ്രിൽ 23നു വൈകീട്ട് 7 മണിക്ക്പ്ര ശസ്ത സിനിമാതാരം ശ്രീ വിനോദ് കെടാമംഗലം മത്സരത്തിന്റെ ഫല പ്രഖ്യാപനം…

  • ദേശീയ കര്‍ഷക ദിനത്തില്‍ ജൈവ കൃഷി

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ദേശീയ കര്‍ഷക ദിനാചരണവും ജൈവ കൃഷിയുടെ ഉത്ഘാടനവും നടത്തി. മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍സിംഗിന്‍റെ ജന്മദിനമായ ഡിസംബര്‍ 23 ദേശീയ കര്‍ഷക ദിനമായി (കിസാന്‍ ദിവസ്) ആഘോഷിക്കുന്നു. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും, രാജ്യത്തിന്‍റെ സമഗ്ര വളര്‍ച്ചക്ക് കര്‍ഷകര്‍ നല്‍കുന്ന സംഭാവനകളെ ഓര്‍ക്കുന്നതിനും, കര്‍ഷകനെ ആദരിക്കുന്നതിനും വേണ്ടി നടത്തുന്ന ഈ ദിനത്തില്‍ കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയില്‍ ജൈവ കൃഷി ആരംഭിച്ചു. താലുക്ക് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടിവ് കമ്മറ്റി അംഗവും…

  • ഭരതം 2017 – ’18 : സപ്തതി ആഘോഷങ്ങൾ – ഉദ്‌ഘാടന സമ്മേളനം

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ സപ്തതി ആഘോഷങ്ങൾ ബഹു. നിയമസഭ സ്പീക്കർ ശ്രീ. പി ശ്രീരാമകൃഷ്ണൻ ഉത്ഘാടനം ചെയ്തു.