മലബാറിന് കൊടുവഴങ്ങയുടെ കൈത്താങ്ങ്

കൊടുവഴങ്ങയുടെ കൈത്താങ്ങ് മലബാറിൽ എത്തിച്ചു.. ഒപ്പം താലുക്ക് ലൈബ്രറി കൗൺസിലിന്റെയും..
കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറി മലബാറിലെ പ്രളയ ബാധിതർക്കായി സ്വരൂപിച്ച ഏതാണ്ട് 1 ലക്ഷം രൂപ വില വരുന്ന സാധനങ്ങൾ ഉൾപ്പെടെ താലൂക്കിലെ വിവിധ ഗ്രന്ഥശാലകളിൽ നിന്നുമായി 7 ലക്ഷത്തോളം വിലവരുന്ന അവശ്യ സാധനങ്ങൾ ഉരുൾ പൊട്ടൽ തകർത്ത നിലംബുരിലെ പാതാർ നിവാസികൾക്ക്‌ നൽകി. ഇന്നലെ കൊടുവഴങ്ങയിൽ വച്ച് ജില്ലാ ലൈബ്രറി കൗൺസിൽ പ്രെസിഡൻറ് പി. ആർ. രഘു യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ന് രാവിലെ നിലംബൂർ വെള്ളി മുറ്റം യുവരശ്മി ലൈബ്രറിയിൽ വച്ച് പറവൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ. രാമദേവിയിൽ നിന്നും മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രമോദ് ദാസ്‌ ഏറ്റുവാങ്ങി. നിലംബൂർ താലൂക്ക് സെക്രട്ടറി ജയപ്രകാശ്, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം ഭാസ്കരൻ, പറവൂർ താലൂക്ക് ജോയിന്റ് സെക്രട്ടറി വി. ജി. ജോഷി,വി.എം. ഹാരിസ്, ടി. വി. ഷൈവിൻ, യുവരശ്മി ലൈബ്രറി സെക്രട്ടറി ജോസ് ആന്റണി എന്നിവർ സംബന്ധിച്ചു.തുടർന്ന് ലൈബ്രറിയിലെ വയോജന വേദി, യുവത അംഗങ്ങൾ അടങ്ങിയ സംഘം പാതാരും മറ്റു പ്രളയ ബാധിത പ്രദേശങ്ങളും സന്ദർശിച്ചു.

Similar Posts

  • A+ ലൈബ്രറിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി

    കേരള ഗ്രന്ഥശാലാ സംഘം പ്ലാറ്റിനം ജൂബിലി ആഘോഷം പറവൂർ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു: 23 ഞായർ രാവിലെ 9 മണി മുതൽ വൈകീട്ട് വരെ പറവൂർ മുനമ്പം കവലയിലുള്ള 3131 ബാങ്കിൻ്റെ മിനി ഹാളിൽ വച്ച് നടന്നു. ചടങ്ങിൽ വച്ച് മുതിർന്ന ഗ്രന്ഥശാലാ പ്രവർത്തകരെയും സർഗോൽസവത്തിൽ സ്റ്റേറ്റ് തലത്തിൽ പങ്കെടുത്തവരേയും A+ ലൈബ്രറികളേയും ആദരിക്കുകയും ചെയ്തു. പറവൂർ താലൂക്കിലെ A+ ലൈബ്രറിക്കുള്ള പുരസ്‌കാരം എറണാകുളം ജില്ലാ സെക്രട്ടറി എം. ആർ. സുരേന്ദ്രനിൽ നിന്നും കൊടുവഴങ്ങ…

  • വിമുക്തി – നാളത്തെ കേരളം ലഹരിമുക്ത നവ കേരളം ലഹരി വിരുദ്ധ പ്രതിജ്ഞയും ഐക്യദാര്‍ഢ്യ ഒപ്പ് ശേഖരണവും നടത്തി

    നാളത്തെ കേരളം ലഹരിമുക്ത നവകേരളം’ എന്ന സന്ദേശം ഉയര്‍ത്തി സംസ്ഥാന ലഹരി വര്‍ജന മിഷനായ വിമുക്തിയുടെ ആഭിമുഖ്യത്തില്‍ എക്സൈസ് വകുപ്പ് 90 ദിന തീവ്രയത്ന ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. സ്റ്റേറ്റ് ലൈബ്രറി കൌണ്‍സില്‍ 8000 ത്തിലധികം വരുന്ന ഗ്രന്ഥശാലകളില്‍ ഗാന്ധി സ്മൃതി ദിനമായ ജനുവരി 30ന് ലഹരി വിരുദ്ധ പ്രതിജ്ഞയും അനുബന്ധ പരിപാടികളും സംഘടിപ്പിണമെന്നും തീരുമാനിച്ചിരിക്കുന്നു. ആയതിന്‍റെ ഭാഗമായി കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയും ഐക്യദാര്‍ഢ്യ ഒപ്പ് ശേഖരണവും നടത്തി. വരാപ്പുഴ…

  • അക്ഷരലോകം വീടുകളിലേക്ക്

    ലോക്ക്ഡൌൺ കാലത്ത് വായിക്കാൻ പുസ്തകങ്ങളും വിതക്കാൻ വിത്ത്കളും കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയുടെ ലോക്ക് ഡൌൺ വായനയുടെ പുതു വസന്തം… അക്ഷരലോകം വീടുകളിലെക്ക് എന്ന പദ്ധതിയുടെ ഭാഗമായി നിരീക്ഷണത്തിൽ കഴിയുന്നവർക്കും, അല്ലാതെ വീടുകളിൽ കഴിയുന്നവർക്കും കുട്ടികൾക്കും പുസ്തകങ്ങൾ എത്തിച്ചു നൽകുന്നത് ആരംഭിച്ചു. ലൈബ്രറി അംഗങ്ങൾക്ക് ഒരു കുടുംബത്തിലേക്ക് 5 പുസ്തകങ്ങൾ നൽകുന്നതോടൊപ്പം കുടുംബങ്ങളിൽ കാർഷിക തല്പരത വളർത്തുന്നതിന് വേണ്ടി പച്ചക്കറി വിത്തുകൾ നൽകുകയും ചെയ്തു.ലൈബ്രറി പ്രസിഡന്റ്‌ വി. ജി. ജോഷി,സെക്രട്ടറി ടി. വി. ഷൈവിൻ, വൈസ്…

  • വനിതകള്‍ക്ക് സൗജന്യ സ്വയം തൊഴില്‍ പരിശീലനം നടത്തി

    ഐ.എം.എ മദ്ധ്യ കേരളയുടെയും കേരള ആക്ഷൻ ഫോഴ്സിന്‍റെയും SNCL വനിതാവേദിയുടെയും സഹകരണത്തോടെ വനിതകള്‍ക്ക് സൗജന്യ സ്വയം തൊഴില്‍ പരിശീലനം നടത്തി. ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രാധാമണി ജെയ്‌സിങ് ഉത്ഘാടനം നിര്‍വഹിച്ചു. താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീമതി പി. കെ. രമാദേവി  മുഖ്യ പ്രഭാഷണം നടത്തി. കേരള ആക്ഷൻ ഫോഴ്സ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ജോബി തോമസ്‌ ആമുഖ സന്ദേശം നല്‍കി. വനിതാവേദി പ്രെസിഡന്റ്‌ ഷിമ വിനേഷ്  അദ്ധ്യക്ഷത വഹിച്ച യോഗത്തിന് വനിതാവേദി കണ്‍വീനര്‍ ഷീബ രതീഷ്‌…

  • പുതുവത്സരത്തെ വരവേൽക്കാനൊരുങ്ങി ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറി

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുതുവത്സര ആഘോഷങ്ങൾ നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രെസിഡന്റ് പി. ആർ. രഘു ഉത്ഘാടനം ചെയ്തു. ലൈബ്രറി പ്രെസിഡന്റ്  വി. ജി. ജോഷി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച് നാട്ടുവെളിച്ചം വയോജന വേദി രക്ഷാധികാരികാരി പി. എസ്. വിശ്വംഭരൻ, സംഗീത അദ്ധ്യാപിക ആരതി ടീച്ചർ എന്നിവർ ചേർന്ന് കേക്ക് മുറിച്ചതോടെ പുതുവത്സര ആഘോഷങ്ങൾക്ക് തുടക്കമായി. ഏറെ നാളായി ലയം സംഗീത അക്കാദമിയുടെയും ലൈബ്രറിയിലെ കുട്ടികളുടെയും സംഗീത ലോകത്തെ വഴികാട്ടിയായിരുന്ന…

  • വായനക്കൂട്ടം ഒത്തു ചേർന്നു

    വായനക്കൂട്ടം ഒത്തു ചേർന്നു… പങ്കാളിത്തം എണ്ണത്തിന്റെ ആധിക്യത്തിലല്ല എന്ന് ഒരിക്കൽ കൂടി അടിവരയിട്ടു കൊണ്ട് ഗ്രന്ഥശാലയെ സജീവമാക്കുന്നതിൽ ഏറ്റവുമധികം പങ്കുവഹിക്കുന്ന വായനക്കാർ ഒത്തുകൂടി. ക്രിയാത്മകമായ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പരാതികളും.. അവയൊക്കെ പരിഹരിക്കുന്നതിനും വായനാനുഭവങ്ങൾ പങ്കുവെക്കാനും രണ്ടു മാസത്തിലൊരിക്കൽ യോഗം കൂടാം എന്ന് തീരുമാനിക്കുകയും അതോടൊപ്പം പുസ്തക വർഗ്ഗീകരണമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും തങ്ങളുടെ സഹായവും ഉണ്ടാകുമെന്നും അറിയിക്കുകയുണ്ടായി.