കൊടുവഴങ്ങ പഴംതോട് നവീകരണം – ശ്രദ്ധക്ഷണിക്കൽ സായാഹ്നം സംഘടിപ്പിച്ചു

കഴിഞ്ഞ 20 വർഷത്തിലേറെയായി തങ്ങൾ കണ്ട സ്വപ്നത്തെ,  2011ൽ ശ്രീ നാരായണ ക്ലബ് & ലൈബ്രറി തുടങ്ങിവച്ച ശുചീകരണ പ്രവർത്തനങ്ങൾ, നബാർഡിന്റെ 3 കോടിയോളം രൂപയുടെ പദ്ധതി ഇന്ന് നിർമ്മാണ പൂർത്തീകരണത്തിലേക്കു കടക്കുമ്പോൾ, അതീവ ശ്രദ്ധാലുക്കളായി കൊടുവഴങ്ങയിലെ സാമൂഹ്യ പ്രതിബദ്ധതയുള്ള ജനത പഴംതോടിന്റെ  ഓരത്തു ഒത്തു ചേർന്നു. നാടിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന ഈ നിർമ്മാണ പ്രവർത്തനത്തിലെ അപാകതകൾ ചൂണ്ടികാണിക്കുവാൻ. പുതിയ നിർദ്ദേശങ്ങൾ അവതരിപ്പിക്കുവാൻ. എല്ലാത്തിലുമുപരി തങ്ങളുടെയെല്ലാം ബാല്യകാലത്തെ മധുരിക്കുന്ന സ്മരണകൾ ഇരമ്പുന്ന ഈ തണ്ണീർത്തടത്തെ സംരക്ഷിക്കുവാൻ. കൊടുവഴങ്ങയുടെ സാംസ്‌കാരിക  ജ്വലനമായ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറി സംഘടിപ്പിച്ച “പഴംതോട് നവീകരണം ശ്രദ്ധ ക്ഷണിക്കൽ സായാഹ്നം” ജില്ലാ ലൈബ്രറി കൌൺസിൽ പ്രസിഡന്റ് ശ്രീ പി. ആർ. രഘു ഉത്‌ഘാടനം നിർവഹിച്ചു. ആലങ്ങാട്  ഗ്രാമപഞ്ചായത് വൈസ് പ്രെസിഡന്റ്‌  ശ്രീ. കെ. എൻ. ഉണ്ണി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ലൈബ്രറി സെക്രട്ടറി ശ്രീ. ടി. വി. ഷൈവിൻ സ്വാഗതം ആശംസിച്ചു. ലൈബ്രറി പ്രസിഡന്റ് ശ്രീ. വി. ജി. ജോഷി പ്രവർത്തനങ്ങളിലെ അപാകതകൾ വിശദീകരിച്ചു. പഴംതോട്ടിൽ അടിഞ്ഞുകൂടിയിട്ടുള്ള ചളിയും മറ്റു മാലിന്യങ്ങളും നീക്കം ചെയ്തു മറ്റു അപാകതകൾ പരിഹരിച്ചതിനുശേഷവും മാത്രം വേലി കെട്ടി നവീകരണ പ്രവർത്തനം പൂർത്തീകരിച്ചു എത്രയും വേഗം നാടിനു സമർപ്പിക്കണം എന്നു യോഗത്തിൽ ആവശ്യപ്പെട്ടു. എല്ലാ വർഷവും പുതുവത്സരത്തിൽ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിലും ലൈബ്രറിയുടെ ആഭിമുഖ്യത്തിലും സാംസ്ക്കാരികോൽസവം സംഘടിപ്പിക്കണം എന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നു വന്നു. വാർഡ് മെമ്പർമാരായ അജ സാബു, ജോസ് ഗോപുരത്തിങ്കൽ, റൂബി ജസ്റ്റിൻ എന്നിവരും, മുൻ പഞ്ചായത്ത് പ്രസിഡന്റ്  ടി. യു. പ്രസാദ്, മുൻ മെമ്പർമാരായ എം. ആർ. രാധാകൃഷ്ണൻ, ലത പുരുഷൻ, കൂടാതെ ടി. വി. മോഹനൻ, കെ. ഇ. അശോകൻ, ബി. സുഗതൻ എന്നിവർ സംസാരിച്ചു. ആലങ്ങാട് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ. സി. എസ്. ദിലീപ് കുമാർ നന്ദി പറഞ്ഞു.

WhatsApp Image 2019-12-02 at 12.58.14 PM (1)

WhatsApp Image 2019-12-02 at 12.27.24 PM (1)

Similar Posts

  • ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ നേതൃത്വത്തിൽ നമ്മുടെ നാട്ടിൽ ഈയിടെയായി വർധിച്ചു വരുന്ന  മോഷണശ്രമങ്ങൾക്കെതിരെ നവംബർ 12 ഞായറാഴ്ച വൈകീട്ട് 4.00 ന് കൊടുവഴങ്ങ SNLP സ്‌കൂളിൽ ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട ബിനാനിപുരം SI ശ്രീ ഹരിചന്ദ്രൻ ക്ലാസ് നയിച്ചു.വാർഡ് മെമ്പർ ജോസ് ഗോപുരത്തിങ്കൽ  ഉത്‌ഘാടനം ചെയ്തു .ലൈബ്രറി പ്രസിഡന്റ് ശ്രീ .വി .ജി .ജോഷി അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ ടി .വി .മോഹനൻ,കെ ബി .ശ്രീജിത്ത് ,കെ .പി .ധർമ്മേന്ദ്രൻ എന്നിവർ സംസാരിച്ചു .

  • വായനക്കൂട്ടം ഒത്തു ചേർന്നു

    വായനക്കൂട്ടം ഒത്തു ചേർന്നു… പങ്കാളിത്തം എണ്ണത്തിന്റെ ആധിക്യത്തിലല്ല എന്ന് ഒരിക്കൽ കൂടി അടിവരയിട്ടു കൊണ്ട് ഗ്രന്ഥശാലയെ സജീവമാക്കുന്നതിൽ ഏറ്റവുമധികം പങ്കുവഹിക്കുന്ന വായനക്കാർ ഒത്തുകൂടി. ക്രിയാത്മകമായ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പരാതികളും.. അവയൊക്കെ പരിഹരിക്കുന്നതിനും വായനാനുഭവങ്ങൾ പങ്കുവെക്കാനും രണ്ടു മാസത്തിലൊരിക്കൽ യോഗം കൂടാം എന്ന് തീരുമാനിക്കുകയും അതോടൊപ്പം പുസ്തക വർഗ്ഗീകരണമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും തങ്ങളുടെ സഹായവും ഉണ്ടാകുമെന്നും അറിയിക്കുകയുണ്ടായി.

  • അറിവരങ്ങ് – ലോക്ക് ഡൗൺ കാലത്തെ ഓൺലൈൻ പ്രശ്‍നോത്തരി സംഘടിപ്പിച്ചു

    ലോക്ക് ഡൗൺ കാലത്ത് വൈഞ്ജാനിക ബോധത്തിന്റെ അറിവരങ്ങോരുക്കി കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറി. ഏപ്രിൽ 29 ബുധനാഴ്ച  “അറിവരങ്ങ്” എന്ന പേരിൽ ഒരു ഓൺലൈൻ പ്രശ്‍നോത്തരി സംഘടിപ്പിച്ചു. പ്രായത്തിന്റ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗങ്ങൾ(11-15 വയസ്സ് , 16-20 വയസ്സ് , 20 വയസ്സിന് മുകളിൽ) ആയിട്ടാണ് മത്സരം നടത്തിയത്.  മത്സരത്തിൽ വിഭാഗം 1ൽ സംഗീത് സുനിലും വിഭാഗം 2ൽ ആതിര രതീഷും വിഭാഗം 3ൽ എൻ. എം. രാഗേഷും വിജയികളായി.

  • A+ ലൈബ്രറിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി

    കേരള ഗ്രന്ഥശാലാ സംഘം പ്ലാറ്റിനം ജൂബിലി ആഘോഷം പറവൂർ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു: 23 ഞായർ രാവിലെ 9 മണി മുതൽ വൈകീട്ട് വരെ പറവൂർ മുനമ്പം കവലയിലുള്ള 3131 ബാങ്കിൻ്റെ മിനി ഹാളിൽ വച്ച് നടന്നു. ചടങ്ങിൽ വച്ച് മുതിർന്ന ഗ്രന്ഥശാലാ പ്രവർത്തകരെയും സർഗോൽസവത്തിൽ സ്റ്റേറ്റ് തലത്തിൽ പങ്കെടുത്തവരേയും A+ ലൈബ്രറികളേയും ആദരിക്കുകയും ചെയ്തു. പറവൂർ താലൂക്കിലെ A+ ലൈബ്രറിക്കുള്ള പുരസ്‌കാരം എറണാകുളം ജില്ലാ സെക്രട്ടറി എം. ആർ. സുരേന്ദ്രനിൽ നിന്നും കൊടുവഴങ്ങ…

  • ചിന്താവിഷ്ടയായ സീത ശതാബ്‌ദി അനുസ്മരണം

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ നാട്ടുവെളിച്ചം വയോജനവേദിയുടെ ആഭിമുഖ്യത്തിൽ ചിന്താവിഷ്ടയായ സീത ശതാബ്‌ദി അനുസ്മരണവും താലൂക്ക് ബാലോത്സവത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാന വിതരണവും നടത്തി. താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീമതി പി.കെ.രമാദേവി ഉത്ഘാടനം നിര്‍വഹിച്ചു.  ശ്രീ കൊടുവഴങ്ങ ബാലകൃഷ്ണന്‍ മുഖ്യ പ്രഭാഷണവും താലൂക്ക് ബാലോത്സവത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാന വിതരണവും നടത്തി. ആലങ്ങാട് സഹകരണ ബാങ്ക് പ്രസിഡന്റ് സി .എസ്. ദിലീപ് കുമാര്‍, അബാകസ് ട്രെയിനെര്‍ കെ. ബി. ജോഷി, ലൈബ്രറി പ്രസിഡന്റ് വി. ജി. ജോഷി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. വയോജനവേദി പ്രെസിഡന്റ്‌ രത്നമ്മ ഗോവിന്ദന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് …

  • ലഹരിക്കൊരു കരുതൽ

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ലഹരിക്കെതിരെ നമ്മുടെ നാടിന്‍റെ ഒരു കരുതല്‍ എന്നനിലയില്‍ ഡിസംബർ 15 വൈകീട്ട് 3:30 നു ഒരു അവബോധന ക്ലാസ്സും ജാഗ്രതാ സമിതി രൂപീകരണവും കൊടുവഴങ്ങ  S.N.L.P സ്കൂളില്‍ വച്ച് നടത്തി. ബിനാനിപുരം സബ് ഇൻസ്‌പെക്ടർ ശ്രീ. എ. കെ. സുധീർ ഉത്‌ഘാടനം ചെയ്തു. വനിതാ സിവിൽ എക്സൈസ് ഓഫീസർ ധന്യ കെ. ജെ. ക്ലാസ്സ്‌ നയിച്ചു. ലൈബ്രറി പ്രസിഡന്റ വി. ജി. ജോഷി അദ്ധ്യക്ഷത വഹിച്ച യോഗത്തിന് സെക്രട്ടറി…