Similar Posts
ചിന്താവിഷ്ടയായ സീത ശതാബ്‌ദി അനുസ്മരണം
Byadminകൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ നാട്ടുവെളിച്ചം വയോജനവേദിയുടെ ആഭിമുഖ്യത്തിൽ ചിന്താവിഷ്ടയായ സീത ശതാബ്‌ദി അനുസ്മരണവും താലൂക്ക് ബാലോത്സവത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാന വിതരണവും നടത്തി. താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീമതി പി.കെ.രമാദേവി ഉത്ഘാടനം നിര്‍വഹിച്ചു. ശ്രീ കൊടുവഴങ്ങ ബാലകൃഷ്ണന്‍ മുഖ്യ പ്രഭാഷണവും താലൂക്ക് ബാലോത്സവത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാന വിതരണവും നടത്തി. ആലങ്ങാട് സഹകരണ ബാങ്ക് പ്രസിഡന്റ് സി .എസ്. ദിലീപ് കുമാര്‍, അബാകസ് ട്രെയിനെര്‍ കെ. ബി. ജോഷി, ലൈബ്രറി പ്രസിഡന്റ് വി. ജി. ജോഷി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. വയോജനവേദി പ്രെസിഡന്റ് രത്നമ്മ ഗോവിന്ദന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് …
വിട്ടില്‍ തന്നെ മുല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ – ഏകദിന പരിശീലനവും നിര്‍മ്മാണവും നടത്തി
Byadminകൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ “വിട്ടില്‍ തന്നെ മുല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍” ഏകദിന പരിശീലനവും നിര്‍മ്മാണവും സംഘടിപ്പിച്ചു. ആലങ്ങാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി അജ സാബു ഉത്ഘാടനം നിര്‍വഹിച്ചു. KTDC Rtd. F&B Supervisor ശ്രീ കെ. കെ. ജോസ് ക്ലാസ്സ് നയിച്ചു. വനിതാ വേദി ചെയർപേഴ്സൺ സ്വാഗതം പറഞ്ഞു. താലുക്ക് ലൈബ്രറി കൌണ്‍സില്‍ ജോയിന്റ് സെക്രട്ടറി വി. ജി. ജോഷി, ലൈബ്രറി സെക്രട്ടറി ടി….
യൂത്ത് പാർലിമെന്റ്
Byadminകൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയും നെഹ്‌റു യുവ കേന്ദ്രയും സംയുക്തമായിമായി യൂത്ത് പാർലിമെന്റ് സംഘടിപ്പിച്ചു. ആലങ്ങാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അജ സാബു ഉത്‌ഘാടനം ചെയ്തു. പറവൂർ ലക്ഷ്മി കോളേജ് പ്രിൻസിപ്പൽ ശ്രീ എം വി ജോസ് ‘ഇന്ത്യൻ യുവത്വം ‘ എന്ന വിഷയത്തിൽ ക്ലാസ്സ് നയിച്ചു. വി ജി. ജോഷി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നെഹ്‌റു യുവ കേന്ദ്ര യൂത്ത് കോർഡിനേറ്റർമാരായ ഫിജൊ ജോണി, വിഷ്ണു, ജിത്തു, ലൈബ്രറി സെക്രട്ടറി ടി…
സൗജന്യ ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പ് നടത്തി
Byadminകൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സാമൂഹ്യ സുരക്ഷാ മിഷന്റെ സഹകരണത്തോടെ സൗജന്യ ജീവിത ശൈലീ രോഗനിർണയ ക്യാമ്പ് നടത്തി. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വിജു ചുള്ളിക്കാട് ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി ശ്രീകല മധു, ലൈബ്രറി സെക്രട്ടറി ശ്രീ ടി വി ഷൈവിൻ എന്നിവർ സംസാരിച്ചു. ലൈബ്രറി പ്രസിഡന്റ് ശ്രീ വി ജി ജോഷി അധ്യക്ഷത വഹിച്ച യോഗത്തിന് ശ്രീ കെ ബി ശ്രീജിത്ത് സ്വാഗതവും ശ്രീ അഖിൽ…
വനിതകള്‍ക്ക് സൗജന്യ സ്വയം തൊഴില്‍ പരിശീലനം നടത്തി
Byadminഐ.എം.എ മദ്ധ്യ കേരളയുടെയും കേരള ആക്ഷൻ ഫോഴ്സിന്‍റെയും SNCL വനിതാവേദിയുടെയും സഹകരണത്തോടെ വനിതകള്‍ക്ക് സൗജന്യ സ്വയം തൊഴില്‍ പരിശീലനം നടത്തി. ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രാധാമണി ജെയ്‌സിങ് ഉത്ഘാടനം നിര്‍വഹിച്ചു. താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീമതി പി. കെ. രമാദേവി മുഖ്യ പ്രഭാഷണം നടത്തി. കേരള ആക്ഷൻ ഫോഴ്സ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ജോബി തോമസ് ആമുഖ സന്ദേശം നല്‍കി. വനിതാവേദി പ്രെസിഡന്റ് ഷിമ വിനേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിന് വനിതാവേദി കണ്‍വീനര്‍ ഷീബ രതീഷ്…
വായനക്കൂട്ടം ഒത്തു ചേർന്നു
Byadminവായനക്കൂട്ടം ഒത്തു ചേർന്നു… പങ്കാളിത്തം എണ്ണത്തിന്റെ ആധിക്യത്തിലല്ല എന്ന് ഒരിക്കൽ കൂടി അടിവരയിട്ടു കൊണ്ട് ഗ്രന്ഥശാലയെ സജീവമാക്കുന്നതിൽ ഏറ്റവുമധികം പങ്കുവഹിക്കുന്ന വായനക്കാർ ഒത്തുകൂടി. ക്രിയാത്മകമായ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പരാതികളും.. അവയൊക്കെ പരിഹരിക്കുന്നതിനും വായനാനുഭവങ്ങൾ പങ്കുവെക്കാനും രണ്ടു മാസത്തിലൊരിക്കൽ യോഗം കൂടാം എന്ന് തീരുമാനിക്കുകയും അതോടൊപ്പം പുസ്തക വർഗ്ഗീകരണമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും തങ്ങളുടെ സഹായവും ഉണ്ടാകുമെന്നും അറിയിക്കുകയുണ്ടായി.
