സൗജന്യ ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പ്‌ നടത്തി

കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സാമൂഹ്യ സുരക്ഷാ മിഷന്റെ സഹകരണത്തോടെ സൗജന്യ ജീവിത ശൈലീ രോഗനിർണയ ക്യാമ്പ് നടത്തി. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വിജു ചുള്ളിക്കാട് ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി ശ്രീകല മധു, ലൈബ്രറി സെക്രട്ടറി ശ്രീ ടി വി ഷൈവിൻ എന്നിവർ സംസാരിച്ചു. ലൈബ്രറി പ്രസിഡന്റ് ശ്രീ വി ജി ജോഷി അധ്യക്ഷത വഹിച്ച യോഗത്തിന് ശ്രീ കെ ബി ശ്രീജിത്ത് സ്വാഗതവും ശ്രീ അഖിൽ കെ എ കൃതജ്ഞതയും രേഖപ്പെടുത്തി.

Similar Posts

  • തൊഴില്‍ സാദ്ധ്യതകളും ഭാവിയും – സെമിനാറും പാചക പരിശീലനം സമാപന സമ്മേളനവും

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയിൽ കഴിഞ്ഞ രണ്ട് മാസമായി നടന്നു വന്നിരുന്ന പാചക പരിശീലനം സമാപിച്ചു. ഇതിനോടനുബന്ധിച്ചു തൊഴില്‍ സാദ്ധ്യതകളും ഭാവിയും എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൌണ്‍സില്‍ പ്രസിഡന്റ്‌ പി. ആര്‍. രഘു ഉത്ഘാടനം ചെയ്തു. താലുക്ക് ലൈബ്രറി കൌണ്‍സില്‍ ജോ.സെക്രട്ടറി വി. ജി. ജോഷി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അദ്ധ്യാപകൻ കെ. കെ. ജോസ് ഫോട്ടോ കൈമാറ്റവും അനുഭവ വിവരണവും നടത്തി. പരീക്ഷാ എക്സാമിനര്‍ ശ്രീ എം. എം. ജോസ് …

  • ചിന്താവിഷ്ടയായ സീത ശതാബ്‌ദി അനുസ്മരണം

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ നാട്ടുവെളിച്ചം വയോജനവേദിയുടെ ആഭിമുഖ്യത്തിൽ ചിന്താവിഷ്ടയായ സീത ശതാബ്‌ദി അനുസ്മരണവും താലൂക്ക് ബാലോത്സവത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാന വിതരണവും നടത്തി. താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീമതി പി.കെ.രമാദേവി ഉത്ഘാടനം നിര്‍വഹിച്ചു.  ശ്രീ കൊടുവഴങ്ങ ബാലകൃഷ്ണന്‍ മുഖ്യ പ്രഭാഷണവും താലൂക്ക് ബാലോത്സവത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാന വിതരണവും നടത്തി. ആലങ്ങാട് സഹകരണ ബാങ്ക് പ്രസിഡന്റ് സി .എസ്. ദിലീപ് കുമാര്‍, അബാകസ് ട്രെയിനെര്‍ കെ. ബി. ജോഷി, ലൈബ്രറി പ്രസിഡന്റ് വി. ജി. ജോഷി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. വയോജനവേദി പ്രെസിഡന്റ്‌ രത്നമ്മ ഗോവിന്ദന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് …

  • പാചക പരിശീലനം നടത്തുന്നതിന് വേണ്ടി ആലോചന യോഗം നടത്തി

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പാചക പരിശീലനം നടത്തുന്നതിന് വേണ്ടി ആലോചന യോഗം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി വി. ജി ജോഷി ഉത്‌ഘാടനം ചെയ്തു. യുവത പ്രെസിഡന്റ്‌ കെ. ബി ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ടി. വി ഷൈവിൻ സ്വാഗതവും വനിതാവേദി ചെയർപേഴ്സൺ ഷിമ വിനേഷ് കൃതജ്ജാതയും രേഖപ്പെടുത്തി. അടുത്ത മാസം ആദ്യവാരത്തിൽ KITS ന്റെ സഹകരണത്തോടെ പാചക പരിശീലനം നടത്തുവാനും തീരുമാനിച്ചു.  

  • അദ്ധ്യാപക ദിനത്തിൽ ഗുരുവന്ദനം നടത്തി

    ഡോ: എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബർ 5 അദ്ധ്യാപക ദിനത്തിൽ കൊടുവഴങ്ങ പ്രദേശത്തെ വിരമിച്ച അദ്ധ്യാപകരെ ആദരിക്കുന്ന ചടങ്ങ് ഗുരുവന്ദനം നടത്തി. കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ 71 മത് വാർഷികാഘോഷത്തിന് ഇതോടെ തിരിതെളിഞ്ഞു.  ദീർഘകാലത്തെ അദ്ധ്യാപനത്തിന് ശേഷം വിരമിച്ച നമ്മുടെ നാട്ടിലെ അദ്ധ്യാപകരെ  അവരവരുടെ വീടുകളിലെത്തി ആദരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ശ്രീ. PR രഘു ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.  SNLPS പ്രധാന അദ്ധ്യാപകൻ ശ്രീ.എം.വി.ഉദയൻ മുഖ്യ സാന്നിദ്ധ്യം ആയിരുന്നു.ആദ്യം SNLP…

  • മലബാറിന് കൊടുവഴങ്ങയുടെ കൈത്താങ്ങ്

    കൊടുവഴങ്ങയുടെ കൈത്താങ്ങ് മലബാറിൽ എത്തിച്ചു.. ഒപ്പം താലുക്ക് ലൈബ്രറി കൗൺസിലിന്റെയും.. കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറി മലബാറിലെ പ്രളയ ബാധിതർക്കായി സ്വരൂപിച്ച ഏതാണ്ട് 1 ലക്ഷം രൂപ വില വരുന്ന സാധനങ്ങൾ ഉൾപ്പെടെ താലൂക്കിലെ വിവിധ ഗ്രന്ഥശാലകളിൽ നിന്നുമായി 7 ലക്ഷത്തോളം വിലവരുന്ന അവശ്യ സാധനങ്ങൾ ഉരുൾ പൊട്ടൽ തകർത്ത നിലംബുരിലെ പാതാർ നിവാസികൾക്ക്‌ നൽകി. ഇന്നലെ കൊടുവഴങ്ങയിൽ വച്ച് ജില്ലാ ലൈബ്രറി കൗൺസിൽ പ്രെസിഡൻറ് പി. ആർ. രഘു യാത്ര ഫ്ലാഗ് ഓഫ് ചെയ്തു….