തൊഴില്‍ സാദ്ധ്യതകളും ഭാവിയും – സെമിനാറും പാചക പരിശീലനം സമാപന സമ്മേളനവും

കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയിൽ കഴിഞ്ഞ രണ്ട് മാസമായി നടന്നു വന്നിരുന്ന പാചക പരിശീലനം സമാപിച്ചു. ഇതിനോടനുബന്ധിച്ചു തൊഴില്‍ സാദ്ധ്യതകളും ഭാവിയും എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൌണ്‍സില്‍ പ്രസിഡന്റ്‌ പി. ആര്‍. രഘു ഉത്ഘാടനം ചെയ്തു. താലുക്ക് ലൈബ്രറി കൌണ്‍സില്‍ ജോ.സെക്രട്ടറി വി. ജി. ജോഷി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അദ്ധ്യാപകൻ കെ. കെ. ജോസ് ഫോട്ടോ കൈമാറ്റവും അനുഭവ വിവരണവും നടത്തി. പരീക്ഷാ എക്സാമിനര്‍ ശ്രീ എം. എം. ജോസ്  പരീക്ഷ അനുഭവങ്ങള്‍ പങ്കുവച്ചു. ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറി സെക്രട്ടറി ടി. വി. ഷൈവിൻ ആശംസകൾ അർപ്പിച്ചു. തുടർന്ന് ബെസ്റ് സ്റ്റുഡന്റ് ആയി തിരഞ്ഞെടുത്ത നിശിത സതീശനെ അനുമോദിച്ചു. അതോടൊപ്പം പഠിതാക്കളുടെ ഗാനങ്ങളും ഉണ്ടായിരുന്നു. ശ്രീമതി നിശിത സ്വാഗതവും അനീഷ കൃതജ്ഞതയും രേഖപ്പെടുത്തിയ യോഗത്തില്‍ ശ്രീമതി നിഖില മാനുവല്‍, ശ്രീമതി നീതു സേവിയര്‍, ശ്രീമതി വിജി. എം. ആര്‍ എന്നിവരും സംസാരിച്ചു.

WhatsApp Image 2020-02-13 at 3.55.14 PM

WhatsApp Image 2020-02-13 at 3.55.16 PM

WhatsApp Image 2020-02-13 at 3.55.16 PM (1)

WhatsApp Image 2020-02-13 at 3.55.18 PM

WhatsApp Image 2020-02-13 at 3.55.19 PM (1)

 

Similar Posts