Similar Posts
ഗ്രന്ഥശാല ഒരു പരീക്ഷണശാല ആയപ്പോൾ
Byadminകൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയിൽ കോവിഡ് 19 ന്റെ പ്രതിരോധം തീർക്കുവാൻ സാനിറ്ററൈസർ നിർമ്മിച്ചു. FACT ലെ Q. A. Dept. മാനേജർ ശ്രീ. സെൽവരാജ് നേതൃത്വം നൽകി. അതോടൊപ്പം ‘BREAK THE CHAIN’ ക്യാമ്പയിൻ കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയിലും തുടങ്ങി. കോവിഡ് 19നെ പ്രതിരോധിക്കാനും വ്യാപനം തടയുവാനും വേണ്ടി ലൈബ്രറിയിലേക്ക് കടന്നു വരുന്നവർക്ക് വേണ്ടി സാനിറ്ററൈസർ സ്ഥാപിച്ചു. ലൈബ്രറിയിൽ കടന്നു വരുന്ന എല്ലാവരും കൈകൾ സാനിറ്ററൈസർ ഉപയോഗിച്ച് ശുചീയാക്കിയതിനു ശേഷം അകത്തേക്ക്…
ശാസ്ത്ര കൗതുകം – 2019: വലയ സൂര്യഗ്രഹണം പഠന ക്ലാസ്സും സൗര കണ്ണട നിർമ്മാണവും നടത്തി
Byadminകൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ ബാലവേദിയുടെയും ആലുവ അല്‍ അമീന് കോളേജ് ഭൗതിക ശാസ്ത്ര വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്വലയ സൂര്യഗ്രഹണം പഠന ക്ലാസ്സും സൗര കണ്ണട നിർമ്മാണവും നടത്തി. താലുക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി വി. ജി. ജോഷി ഉത്ഘാടനം ചെയ്തു. അല്‍ അമീന് കോളേജ് ഭൗതിക ശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ശ്രീജ. എസ്. ക്ലാസ്സ് നയിച്ചു. ബാലവേദി പ്രസിഡന്റ് അഖില്‍ ജോയ് അദ്ധ്യക്ഷത വഹിച്ച യോഗത്തിന് സെക്രട്ടറി ദേവികൃഷ്ണ. പി. യു. സ്വാഗതവും…
ചിന്താവിഷ്ടയായ സീത ശതാബ്ദി അനുസ്മരണം
Byadminകൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ നാട്ടുവെളിച്ചം വയോജനവേദിയുടെ ആഭിമുഖ്യത്തിൽ ചിന്താവിഷ്ടയായ സീത ശതാബ്ദി അനുസ്മരണവും താലൂക്ക് ബാലോത്സവത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാന വിതരണവും നടത്തി. താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീമതി പി.കെ.രമാദേവി ഉത്ഘാടനം നിര്‍വഹിച്ചു. ശ്രീ കൊടുവഴങ്ങ ബാലകൃഷ്ണന് മുഖ്യ പ്രഭാഷണവും താലൂക്ക് ബാലോത്സവത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാന വിതരണവും നടത്തി. ആലങ്ങാട് സഹകരണ ബാങ്ക് പ്രസിഡന്റ് സി .എസ്. ദിലീപ് കുമാര്‍, അബാകസ് ട്രെയിനെര്‍ കെ. ബി. ജോഷി, ലൈബ്രറി പ്രസിഡന്റ് വി. ജി. ജോഷി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. വയോജനവേദി പ്രെസിഡന്റ് രത്നമ്മ ഗോവിന്ദന് അദ്ധ്യക്ഷത വഹിച്ച യോഗത്തിന് …
LDC 2020 അവബോധന ക്ലാസ്സ് നടത്തി
Byadminസർക്കാർ ജോലിക്കും സുസ്ഥിര ഭാവിക്കും വേണ്ടി PSC അവബോധന ക്ലാസ്സ് നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി വി.ജി. ജോഷി അധ്യക്ഷനായി. അബാകസ് ട്രെയിനർ കെ. ബി. ജോഷി ക്ലാസ്സെടുത്തു. മീര ബിബിൻ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി ടി.വി.ഷൈവിൻ സ്വാഗതവും യുവത സെക്രട്ടറി അഖില അശോകൻ കൃതഞ്ജതയും രേഖപ്പെടുത്തി. ഓണ്‍ലൈന്‍ അപേക്ഷ അയക്കാത്തവര്‍ക്ക് സൗജന്യമായി ലൈബ്രറിയില്‍ സൗകര്യം ചെയ്യുന്നതിന് തീരുമാനിച്ചു.
ലോക പ്രമേഹ ദിനാചരണം നടത്തി
Byadminകൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ വയോജന വേദിയുടെ ആഭിമുഖ്യത്തിൽ ലോക പ്രമേഹദിനാചരണം നടത്തി. ആലങ്ങാട് മെഡിക്കൽ സെന്ററിലെ ഡോ. എം. ജെ. തോമസ് ബോധവത്കരണ ക്ലാസ്സ് നയിച്ചു. വയോജന വേദി പ്രസിഡന്റ് ടി വി വിശ്വംഭരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വി.ജി ജോഷി, രത്നമ്മ ഗോവിന്ദൻ, ടി. വി. ഷൈവിൻ, കെ. ബി. ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
