ശാസ്ത്ര കൗതുകം – 2019: വലയ സൂര്യഗ്രഹണം പഠന ക്ലാസ്സും സൗര കണ്ണട നിർമ്മാണവും നടത്തി

കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ ബാലവേദിയുടെയും ആലുവ അല്‍ അമീന്‍ കോളേജ്  ഭൗതിക ശാസ്ത്ര വിഭാഗത്തിന്‍റെയും ആഭിമുഖ്യത്തില്‍വലയ സൂര്യഗ്രഹണം പഠന ക്ലാസ്സും സൗര കണ്ണട നിർമ്മാണവും നടത്തി. താലുക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി വി. ജി. ജോഷി ഉത്ഘാടനം ചെയ്തു. അല്‍ അമീന്‍ കോളേജ്  ഭൗതിക ശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ശ്രീജ. എസ്. ക്ലാസ്സ്‌ നയിച്ചു. ബാലവേദി പ്രസിഡന്റ് അഖില്‍ ജോയ് അദ്ധ്യക്ഷത വഹിച്ച യോഗത്തിന് സെക്രട്ടറി ദേവികൃഷ്ണ. പി. യു. സ്വാഗതവും ഭദ്ര. എസ്. അനില്‍ കൃതജ്ഞതയും രേഖപ്പെടുത്തി. തുടര്‍ന്ന് ഡിസംബര്‍ 26  ന് നടക്കുന്ന വലയ സുര്യ ഗ്രഹണം കാണുന്നതിന് കുട്ടികള്‍ക്ക് സൗര കണ്ണട നിർമ്മാണവും നടത്തി . ലൈബ്രറി സെക്രട്ടറി ടി. വി. ഷൈവിന്‍ വൈസ് പ്രസിഡന്റ് അഖില്‍. കെ. എ, യുവത സെക്രട്ടറി അഖില അശോകന്‍ എന്നിവര്‍ സംബന്ധിച്ചു.

valaya surya grahanam 3

valaya surya grahanam 2

valaya surya grahanam 4

valaya surya grahanam 1

Similar Posts

  • 2019 ലേക്കു ഒരു എത്തിനോട്ടം

    അങ്ങനെ 2019 വിട ചൊല്ലുകയാണ്.. കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയുടെയും അക്ഷരത്താളുകളിൽ ആലേഖനം ചെയ്യാൻ നിരവധി പരിപാടികളോടെയാണ് ഈ വർഷം വിടപറയുന്നത്. ആകസ്മികമായുണ്ടായ പ്രളയം ഏൽപ്പിച്ച ആഘാതത്തിൽ നിന്നും പതിയെ എഴുന്നേൽക്കാൻ ശ്രമിക്കുമ്പോഴാണ് പുതുവത്സര പുലരി കടന്നു വന്നത്. ലൈബ്രറിയുടെ വഴികാട്ടിയായ ഒരു തലമുറയുടെ കൂട്ടായ്മ.. നാട്ടുവെളിച്ചം വയോജനവേദിയുടെ വാർഷികവും അതിലവർ ആലപിച്ച ഈണങ്ങളിലൂടെയുമാണ് ജനുവരിയിൽ പരിപാടികൾക്ക് തുടക്കമാകുന്നത്. തുടർന്ന് വനിതാവേദി വാർഷികവും സൗജന്യ നേത്രചികിത്സ ക്യാമ്പും അവസാനം വയോജന വേദിയുടെ കായൽ സവാരിയും കൊണ്ട്…

  • പുതുവത്സരത്തെ വരവേൽക്കാനൊരുങ്ങി ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറി

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുതുവത്സര ആഘോഷങ്ങൾ നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രെസിഡന്റ് പി. ആർ. രഘു ഉത്ഘാടനം ചെയ്തു. ലൈബ്രറി പ്രെസിഡന്റ്  വി. ജി. ജോഷി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച് നാട്ടുവെളിച്ചം വയോജന വേദി രക്ഷാധികാരികാരി പി. എസ്. വിശ്വംഭരൻ, സംഗീത അദ്ധ്യാപിക ആരതി ടീച്ചർ എന്നിവർ ചേർന്ന് കേക്ക് മുറിച്ചതോടെ പുതുവത്സര ആഘോഷങ്ങൾക്ക് തുടക്കമായി. ഏറെ നാളായി ലയം സംഗീത അക്കാദമിയുടെയും ലൈബ്രറിയിലെ കുട്ടികളുടെയും സംഗീത ലോകത്തെ വഴികാട്ടിയായിരുന്ന…

  • ലഹരിക്കൊരു കരുതൽ

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ലഹരിക്കെതിരെ നമ്മുടെ നാടിന്‍റെ ഒരു കരുതല്‍ എന്നനിലയില്‍ ഡിസംബർ 15 വൈകീട്ട് 3:30 നു ഒരു അവബോധന ക്ലാസ്സും ജാഗ്രതാ സമിതി രൂപീകരണവും കൊടുവഴങ്ങ  S.N.L.P സ്കൂളില്‍ വച്ച് നടത്തി. ബിനാനിപുരം സബ് ഇൻസ്‌പെക്ടർ ശ്രീ. എ. കെ. സുധീർ ഉത്‌ഘാടനം ചെയ്തു. വനിതാ സിവിൽ എക്സൈസ് ഓഫീസർ ധന്യ കെ. ജെ. ക്ലാസ്സ്‌ നയിച്ചു. ലൈബ്രറി പ്രസിഡന്റ വി. ജി. ജോഷി അദ്ധ്യക്ഷത വഹിച്ച യോഗത്തിന് സെക്രട്ടറി…

  • ചിന്താവിഷ്ടയായ സീത ശതാബ്‌ദി അനുസ്മരണം

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ നാട്ടുവെളിച്ചം വയോജനവേദിയുടെ ആഭിമുഖ്യത്തിൽ ചിന്താവിഷ്ടയായ സീത ശതാബ്‌ദി അനുസ്മരണവും താലൂക്ക് ബാലോത്സവത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാന വിതരണവും നടത്തി. താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീമതി പി.കെ.രമാദേവി ഉത്ഘാടനം നിര്‍വഹിച്ചു.  ശ്രീ കൊടുവഴങ്ങ ബാലകൃഷ്ണന്‍ മുഖ്യ പ്രഭാഷണവും താലൂക്ക് ബാലോത്സവത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാന വിതരണവും നടത്തി. ആലങ്ങാട് സഹകരണ ബാങ്ക് പ്രസിഡന്റ് സി .എസ്. ദിലീപ് കുമാര്‍, അബാകസ് ട്രെയിനെര്‍ കെ. ബി. ജോഷി, ലൈബ്രറി പ്രസിഡന്റ് വി. ജി. ജോഷി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. വയോജനവേദി പ്രെസിഡന്റ്‌ രത്നമ്മ ഗോവിന്ദന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് …

  • സന്നദ്ധസേനാ വോളണ്ടിയർമാരായി ഗ്രന്ഥശാലാപ്രവർത്തകർ

    കേരളീയ സമൂഹത്തിൽ സന്നദ്ധ സേവനത്തിൽ കൂടി ഇടം കണ്ടെത്തുകയാണ് ഗ്രന്ഥശാലകൾ… കോവിഡ് എന്ന മഹാമാരിയെ മാനവികത കൊണ്ട് നേരിടുകയാണ് കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയിലെ യുവത്വം.. ലൈബ്രറി സെക്രട്ടറി ടി. വി. ഷൈവിനും,  വൈസ് പ്രസിഡന്റ്‌ കെ. എ. അഖിലും,  എക്സി. കമ്മറ്റി അംഗം കൂടിയായ യുവത സെക്രട്ടറി അഖിലയും അടക്കം നാലുപേർ ആലങ്ങാട് പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ഭക്ഷണം എത്തിക്കുന്ന ഡ്യൂട്ടി ഇപ്പോഴേ ഏറ്റെടുത്തു കഴിഞ്ഞു. വോളണ്ടിയർ സ്‌ക്വാഡിൽ  ഉള്ള ഏക വനിതയായ SNCL…

  • പാചക പരിശീലന ക്ലാസ്സ്‌ ആരംഭിച്ചു

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം & സ്റ്റഡീസ് (KITTS)ന്റെയും  ആഭിമുഖ്യത്തിൽ നടത്തുന്ന പാചക പരിശീലന ക്ലാസ്സ്‌ ആരംഭിച്ചു. താലൂക്ക്  ലൈബ്രറി  കൗൺസിൽ സെക്രട്ടറി ശ്രീമതി പി. കെ. രമാദേവി ഉത്‌ഘാടനം നിർവഹിച്ചു. KITTS കോ. ഓർഡിനേറ്റർ ശ്രീ ഹാരിഷ് മുഖ്യാതിഥി ആയിരുന്നു. ലൈബ്രറി പ്രെസിഡന്റ് വി. ജി. ജോഷി അദ്ധ്യക്ഷത വഹിച്ച യോഗത്തിന് സെക്രട്ടറി ടി. വി. ഷൈവിൻ സ്വാഗതവും വയോജനവേദി സെക്രട്ടറി എം. കെ. ശശി കൃതജ്ഞതയും രേഖപ്പെടുത്തി. ശ്രീ….