യൂത്ത് പാർലിമെന്റ്

കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയും നെഹ്‌റു യുവ കേന്ദ്രയും സംയുക്തമായിമായി യൂത്ത് പാർലിമെന്റ് സംഘടിപ്പിച്ചു. ആലങ്ങാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അജ സാബു ഉത്‌ഘാടനം ചെയ്തു. പറവൂർ ലക്ഷ്മി കോളേജ് പ്രിൻസിപ്പൽ ശ്രീ എം വി ജോസ് ‘ഇന്ത്യൻ യുവത്വം ‘ എന്ന വിഷയത്തിൽ ക്ലാസ്സ്‌ നയിച്ചു. വി ജി. ജോഷി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നെഹ്‌റു യുവ കേന്ദ്ര യൂത്ത് കോർഡിനേറ്റർമാരായ ഫിജൊ ജോണി, വിഷ്ണു, ജിത്തു, ലൈബ്രറി സെക്രട്ടറി ടി വി ഷൈവിൻ എന്നിവർ സംസാരിച്ചു.

 

Similar Posts

  • വനിതാവേദിദിനാചരണവും സെമിനാറും നടത്തി

    പറവൂർ താലൂക് ലൈബ്രറി കൗൺസിൽ  കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെയും,വനിതാവേദിയുടെയും   സംയുക്ത ആഭിമുഖ്യത്തിൽ വനിതാവേദിദിനാചരണവും സെമിനാറും  നടത്തി.വനിതാ സാഹിതി എറണാകുളം ജില്ലാ പ്രസിഡന്റ് ഡോ.കെ .കെ .സുലേഖ  ഉത്‌ഘാടനവും വിഷയാവതരണവും നടത്തി.പറവൂർ താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീമതി പി.കെ.രമാദേവി അധ്യക്ഷത  വഹിച്ചു. ആലങ്ങാട് ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ് ശ്രീമതി രാധാമണി ജെയ്‌സിങ് മുഖ്യാഥിതി ആയിരുന്നു . ആലങ്ങാട് ഗ്രാമ പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് ശ്രീ .കെ .എൻ .ഉണ്ണി,താലൂക്ക് ലൈബ്രറി കൌൺസിൽ ജോയിന്റ് സെക്രട്ടറി വി .ജി .ജോഷി, ശ്രീ ജോസ് ഗോപുരത്തിങ്കൽ , ലൈബ്രറി സെക്രട്ടറി ടി .വി .ഷൈവിൻ എന്നിവർ…

  • തൊഴില്‍ സാദ്ധ്യതകളും ഭാവിയും – സെമിനാറും പാചക പരിശീലനം സമാപന സമ്മേളനവും

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയിൽ കഴിഞ്ഞ രണ്ട് മാസമായി നടന്നു വന്നിരുന്ന പാചക പരിശീലനം സമാപിച്ചു. ഇതിനോടനുബന്ധിച്ചു തൊഴില്‍ സാദ്ധ്യതകളും ഭാവിയും എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൌണ്‍സില്‍ പ്രസിഡന്റ്‌ പി. ആര്‍. രഘു ഉത്ഘാടനം ചെയ്തു. താലുക്ക് ലൈബ്രറി കൌണ്‍സില്‍ ജോ.സെക്രട്ടറി വി. ജി. ജോഷി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അദ്ധ്യാപകൻ കെ. കെ. ജോസ് ഫോട്ടോ കൈമാറ്റവും അനുഭവ വിവരണവും നടത്തി. പരീക്ഷാ എക്സാമിനര്‍ ശ്രീ എം. എം. ജോസ് …

  • അദ്ധ്യാപക ദിനത്തിൽ ഗുരുവന്ദനം നടത്തി

    ഡോ: എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബർ 5 അദ്ധ്യാപക ദിനത്തിൽ കൊടുവഴങ്ങ പ്രദേശത്തെ വിരമിച്ച അദ്ധ്യാപകരെ ആദരിക്കുന്ന ചടങ്ങ് ഗുരുവന്ദനം നടത്തി. കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ 71 മത് വാർഷികാഘോഷത്തിന് ഇതോടെ തിരിതെളിഞ്ഞു.  ദീർഘകാലത്തെ അദ്ധ്യാപനത്തിന് ശേഷം വിരമിച്ച നമ്മുടെ നാട്ടിലെ അദ്ധ്യാപകരെ  അവരവരുടെ വീടുകളിലെത്തി ആദരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ശ്രീ. PR രഘു ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.  SNLPS പ്രധാന അദ്ധ്യാപകൻ ശ്രീ.എം.വി.ഉദയൻ മുഖ്യ സാന്നിദ്ധ്യം ആയിരുന്നു.ആദ്യം SNLP…

  • വായനക്കൂട്ടം ഒത്തു ചേർന്നു

    വായനക്കൂട്ടം ഒത്തു ചേർന്നു… പങ്കാളിത്തം എണ്ണത്തിന്റെ ആധിക്യത്തിലല്ല എന്ന് ഒരിക്കൽ കൂടി അടിവരയിട്ടു കൊണ്ട് ഗ്രന്ഥശാലയെ സജീവമാക്കുന്നതിൽ ഏറ്റവുമധികം പങ്കുവഹിക്കുന്ന വായനക്കാർ ഒത്തുകൂടി. ക്രിയാത്മകമായ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പരാതികളും.. അവയൊക്കെ പരിഹരിക്കുന്നതിനും വായനാനുഭവങ്ങൾ പങ്കുവെക്കാനും രണ്ടു മാസത്തിലൊരിക്കൽ യോഗം കൂടാം എന്ന് തീരുമാനിക്കുകയും അതോടൊപ്പം പുസ്തക വർഗ്ഗീകരണമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും തങ്ങളുടെ സഹായവും ഉണ്ടാകുമെന്നും അറിയിക്കുകയുണ്ടായി.

  • ഗ്രന്ഥശാല ഒരു പരീക്ഷണശാല ആയപ്പോൾ

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയിൽ കോവിഡ് 19 ന്‍റെ പ്രതിരോധം തീർക്കുവാൻ സാനിറ്ററൈസർ നിർമ്മിച്ചു. FACT ലെ Q. A. Dept. മാനേജർ ശ്രീ. സെൽവരാജ് നേതൃത്വം നൽകി. അതോടൊപ്പം ‘BREAK  THE  CHAIN’ ക്യാമ്പയിൻ കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയിലും തുടങ്ങി. കോവിഡ് 19നെ പ്രതിരോധിക്കാനും വ്യാപനം തടയുവാനും വേണ്ടി ലൈബ്രറിയിലേക്ക് കടന്നു വരുന്നവർക്ക് വേണ്ടി സാനിറ്ററൈസർ സ്ഥാപിച്ചു. ലൈബ്രറിയിൽ കടന്നു വരുന്ന എല്ലാവരും കൈകൾ സാനിറ്ററൈസർ ഉപയോഗിച്ച് ശുചീയാക്കിയതിനു ശേഷം അകത്തേക്ക്…