Similar Posts
ലോക പ്രമേഹ ദിനാചരണം നടത്തി
Byadminകൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ വയോജന വേദിയുടെ ആഭിമുഖ്യത്തിൽ ലോക പ്രമേഹദിനാചരണം നടത്തി. ആലങ്ങാട് മെഡിക്കൽ സെന്ററിലെ ഡോ. എം. ജെ. തോമസ് ബോധവത്കരണ ക്ലാസ്സ് നയിച്ചു. വയോജന വേദി പ്രസിഡന്റ് ടി വി വിശ്വംഭരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വി.ജി ജോഷി, രത്നമ്മ ഗോവിന്ദൻ, ടി. വി. ഷൈവിൻ, കെ. ബി. ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
തൊഴില്‍ സാദ്ധ്യതകളും ഭാവിയും – സെമിനാറും പാചക പരിശീലനം സമാപന സമ്മേളനവും
Byadminകൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയിൽ കഴിഞ്ഞ രണ്ട് മാസമായി നടന്നു വന്നിരുന്ന പാചക പരിശീലനം സമാപിച്ചു. ഇതിനോടനുബന്ധിച്ചു തൊഴില്‍ സാദ്ധ്യതകളും ഭാവിയും എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൌണ്‍സില്‍ പ്രസിഡന്റ് പി. ആര്. രഘു ഉത്ഘാടനം ചെയ്തു. താലുക്ക് ലൈബ്രറി കൌണ്‍സില്‍ ജോ.സെക്രട്ടറി വി. ജി. ജോഷി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അദ്ധ്യാപകൻ കെ. കെ. ജോസ് ഫോട്ടോ കൈമാറ്റവും അനുഭവ വിവരണവും നടത്തി. പരീക്ഷാ എക്സാമിനര്‍ ശ്രീ എം. എം. ജോസ് …
ചിന്താവിഷ്ടയായ സീത ശതാബ്ദി അനുസ്മരണം
Byadminകൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ നാട്ടുവെളിച്ചം വയോജനവേദിയുടെ ആഭിമുഖ്യത്തിൽ ചിന്താവിഷ്ടയായ സീത ശതാബ്ദി അനുസ്മരണവും താലൂക്ക് ബാലോത്സവത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാന വിതരണവും നടത്തി. താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീമതി പി.കെ.രമാദേവി ഉത്ഘാടനം നിര്‍വഹിച്ചു. ശ്രീ കൊടുവഴങ്ങ ബാലകൃഷ്ണന് മുഖ്യ പ്രഭാഷണവും താലൂക്ക് ബാലോത്സവത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാന വിതരണവും നടത്തി. ആലങ്ങാട് സഹകരണ ബാങ്ക് പ്രസിഡന്റ് സി .എസ്. ദിലീപ് കുമാര്‍, അബാകസ് ട്രെയിനെര്‍ കെ. ബി. ജോഷി, ലൈബ്രറി പ്രസിഡന്റ് വി. ജി. ജോഷി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. വയോജനവേദി പ്രെസിഡന്റ് രത്നമ്മ ഗോവിന്ദന് അദ്ധ്യക്ഷത വഹിച്ച യോഗത്തിന് …
ബാലവേദിയുടെ ആഭിമുഖ്യത്തില്‍ നാട്ടകം – അടുക്കള പുര നാടന്‍ പാചകങ്ങളും അറിവുകളും സംഘടിപ്പിച്ചു.
Byadminകുട്ടികളില്‍ താനും സമൂഹത്തിലെ ഒരംഗമാണ് എന്ന ബോധം വരുത്തുവാനും സാമുഹ്യ പ്രതിബദ്ധതയോടെ വളരുവാനും സഹായകമാകും വിധത്തില്‍ കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ ബാലവേദിയുടെ ആഭിമുഖ്യത്തില്‍ നാട്ടകം – അടുക്കള പുര നാടന്‍ പാചകങ്ങളും അറിവുകളും സംഘടിപ്പിച്ചു. താലുക്ക് ലൈബ്രറി കൌണ്‍സില്‍ സെക്രട്ടറി പി. കെ. രമാദേവി ഉത്ഘാടനം ചെയ്തു. KTDC Rtd. F&B Supervisor ശ്രീ കെ. കെ. ജോസ് ക്ലാസ്സ് നയിച്ചു. ബാലവേദി പ്രസിഡന്റ് മാസ്റ്റര്‍ അഖില്‍ ജോയ് അദ്ധ്യക്ഷത വഹിച്ച യോഗത്തിന് ബാലവേദി…
വിമുക്തി – നാളത്തെ കേരളം ലഹരിമുക്ത നവ കേരളം ലഹരി വിരുദ്ധ പ്രതിജ്ഞയും ഐക്യദാര്‍ഢ്യ ഒപ്പ് ശേഖരണവും നടത്തി
Byadminനാളത്തെ കേരളം ലഹരിമുക്ത നവകേരളം’ എന്ന സന്ദേശം ഉയര്‍ത്തി സംസ്ഥാന ലഹരി വര്‍ജന മിഷനായ വിമുക്തിയുടെ ആഭിമുഖ്യത്തില്‍ എക്സൈസ് വകുപ്പ് 90 ദിന തീവ്രയത്ന ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. സ്റ്റേറ്റ് ലൈബ്രറി കൌണ്‍സില്‍ 8000 ത്തിലധികം വരുന്ന ഗ്രന്ഥശാലകളില്‍ ഗാന്ധി സ്മൃതി ദിനമായ ജനുവരി 30ന് ലഹരി വിരുദ്ധ പ്രതിജ്ഞയും അനുബന്ധ പരിപാടികളും സംഘടിപ്പിണമെന്നും തീരുമാനിച്ചിരിക്കുന്നു. ആയതിന്റെ ഭാഗമായി കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയും ഐക്യദാര്‍ഢ്യ ഒപ്പ് ശേഖരണവും നടത്തി. വരാപ്പുഴ…
