അദ്ധ്യാപക ദിനത്തിൽ ഗുരുവന്ദനം നടത്തി

ഡോ: എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബർ 5 അദ്ധ്യാപക ദിനത്തിൽ കൊടുവഴങ്ങ പ്രദേശത്തെ വിരമിച്ച അദ്ധ്യാപകരെ ആദരിക്കുന്ന ചടങ്ങ് ഗുരുവന്ദനം നടത്തി. കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ 71 മത് വാർഷികാഘോഷത്തിന് ഇതോടെ തിരിതെളിഞ്ഞു.  ദീർഘകാലത്തെ അദ്ധ്യാപനത്തിന് ശേഷം വിരമിച്ച നമ്മുടെ നാട്ടിലെ അദ്ധ്യാപകരെ  അവരവരുടെ വീടുകളിലെത്തി ആദരിച്ചു.
ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ശ്രീ. PR രഘു ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.  SNLPS പ്രധാന അദ്ധ്യാപകൻ ശ്രീ.എം.വി.ഉദയൻ മുഖ്യ സാന്നിദ്ധ്യം ആയിരുന്നു.ആദ്യം SNLP സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപിക ചന്ദ്രമതി ടീച്ചറെ ആദരിച്ചു. ലൈബ്രറി പ്രെസിഡൻറ് വി. ജി. ജോഷി അധ്യക്ഷത വഹിച്ചു. തുടർന്ന് കെ. പി. ഗീത, പുരുഷോത്തമ പണിക്കർ, ശ്രീലത ടീച്ചർ  , ടീച്ചർ ,ഓമന ടീച്ചർ, വിജയലക്ഷ്മി ടീച്ചർ, ദമയന്തി ടീച്ചർ, ഷെർലി ടീച്ചർ, മേരി ടീച്ചർ, ആനി ടീച്ചർ തുടങ്ങിയ അദ്ധ്യാപകരെ ആദരിച്ചു. ലൈബ്രറി സെക്രട്ടറി ടി. വി. ഷൈവിൻ, കമ്മറ്റി അംഗങ്ങളായ അഖിൽ. കെ. എ, കെ. ബി ശ്രീജിത്ത്, എം. കെ ശശി, കെ. പി ധർമ്മേന്ദ്രൻ, യുവത ഭാരവാഹികളായ ആര്യനന്ദ, മിന്നു, ബാലവേദി സെക്രട്ടറി ദേവീകൃഷ്ണ, ഹരിത എന്നിവർ നേതൃത്വം നൽകി.

Similar Posts

  • A+ ലൈബ്രറിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി

    കേരള ഗ്രന്ഥശാലാ സംഘം പ്ലാറ്റിനം ജൂബിലി ആഘോഷം പറവൂർ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു: 23 ഞായർ രാവിലെ 9 മണി മുതൽ വൈകീട്ട് വരെ പറവൂർ മുനമ്പം കവലയിലുള്ള 3131 ബാങ്കിൻ്റെ മിനി ഹാളിൽ വച്ച് നടന്നു. ചടങ്ങിൽ വച്ച് മുതിർന്ന ഗ്രന്ഥശാലാ പ്രവർത്തകരെയും സർഗോൽസവത്തിൽ സ്റ്റേറ്റ് തലത്തിൽ പങ്കെടുത്തവരേയും A+ ലൈബ്രറികളേയും ആദരിക്കുകയും ചെയ്തു. പറവൂർ താലൂക്കിലെ A+ ലൈബ്രറിക്കുള്ള പുരസ്‌കാരം എറണാകുളം ജില്ലാ സെക്രട്ടറി എം. ആർ. സുരേന്ദ്രനിൽ നിന്നും കൊടുവഴങ്ങ…

  • സന്നദ്ധസേനാ വോളണ്ടിയർമാരായി ഗ്രന്ഥശാലാപ്രവർത്തകർ

    കേരളീയ സമൂഹത്തിൽ സന്നദ്ധ സേവനത്തിൽ കൂടി ഇടം കണ്ടെത്തുകയാണ് ഗ്രന്ഥശാലകൾ… കോവിഡ് എന്ന മഹാമാരിയെ മാനവികത കൊണ്ട് നേരിടുകയാണ് കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയിലെ യുവത്വം.. ലൈബ്രറി സെക്രട്ടറി ടി. വി. ഷൈവിനും,  വൈസ് പ്രസിഡന്റ്‌ കെ. എ. അഖിലും,  എക്സി. കമ്മറ്റി അംഗം കൂടിയായ യുവത സെക്രട്ടറി അഖിലയും അടക്കം നാലുപേർ ആലങ്ങാട് പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ഭക്ഷണം എത്തിക്കുന്ന ഡ്യൂട്ടി ഇപ്പോഴേ ഏറ്റെടുത്തു കഴിഞ്ഞു. വോളണ്ടിയർ സ്‌ക്വാഡിൽ  ഉള്ള ഏക വനിതയായ SNCL…

  • സുര്യ ഗ്രഹണത്തെ വരവേറ്റു കൊടുവഴങ്ങയിലും

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറി, ശാസ്ത്ര സാഹിത്യ പരിഷത്ത് ആലങ്ങാട് യുണിറ്റ് കൂടി സംയുക്തമായി കൊടുവഴങ്ങ ലൈബ്രറി പരിസരത്ത് സൂര്യഗ്രഹണം കാണുന്നതിനുള്ള സൗകര്യം ഒരുക്കി. ശാസ്ത്രത്തെ ഉയര്‍ത്തിപ്പിടിക്കാനുള്ള അവസരമായി സൂര്യഗ്രഹണ നിരീക്ഷണത്തെ മാറ്റുവാന്‍ ഇതുവഴി കഴിഞ്ഞു. കുട്ടികള്‍ക്കാകട്ടെ തങ്ങള്‍ നിര്‍മ്മിച്ച സൗര കണ്ണടകള്‍ ഉപയോഗിച്ച് സുര്യനെ കാണുവാനും അറിവിന്‍റെ പുതിയ വാതായനങ്ങള്‍ തുറക്കുവാനും സാധിച്ചു. പിന്‍ ഹോള്‍ പ്രോജെക്ഷന്‍ ഉള്‍പ്പെടെ വിവിധ രീതികളില്‍ ഗ്രഹണം കാണിക്കുകയും, അതോടൊപ്പം ഗ്രഹണം കാണുന്നതിനുള്ള വിവിധ രീതികളെ കുറിച്ചുള്ള വിശദീകരണവും…

  • വിമുക്തി – നാളത്തെ കേരളം ലഹരിമുക്ത നവ കേരളം ലഹരി വിരുദ്ധ പ്രതിജ്ഞയും ഐക്യദാര്‍ഢ്യ ഒപ്പ് ശേഖരണവും നടത്തി

    നാളത്തെ കേരളം ലഹരിമുക്ത നവകേരളം’ എന്ന സന്ദേശം ഉയര്‍ത്തി സംസ്ഥാന ലഹരി വര്‍ജന മിഷനായ വിമുക്തിയുടെ ആഭിമുഖ്യത്തില്‍ എക്സൈസ് വകുപ്പ് 90 ദിന തീവ്രയത്ന ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. സ്റ്റേറ്റ് ലൈബ്രറി കൌണ്‍സില്‍ 8000 ത്തിലധികം വരുന്ന ഗ്രന്ഥശാലകളില്‍ ഗാന്ധി സ്മൃതി ദിനമായ ജനുവരി 30ന് ലഹരി വിരുദ്ധ പ്രതിജ്ഞയും അനുബന്ധ പരിപാടികളും സംഘടിപ്പിണമെന്നും തീരുമാനിച്ചിരിക്കുന്നു. ആയതിന്‍റെ ഭാഗമായി കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയും ഐക്യദാര്‍ഢ്യ ഒപ്പ് ശേഖരണവും നടത്തി. വരാപ്പുഴ…

  • ലഹരിക്കൊരു കരുതൽ

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ലഹരിക്കെതിരെ നമ്മുടെ നാടിന്‍റെ ഒരു കരുതല്‍ എന്നനിലയില്‍ ഡിസംബർ 15 വൈകീട്ട് 3:30 നു ഒരു അവബോധന ക്ലാസ്സും ജാഗ്രതാ സമിതി രൂപീകരണവും കൊടുവഴങ്ങ  S.N.L.P സ്കൂളില്‍ വച്ച് നടത്തി. ബിനാനിപുരം സബ് ഇൻസ്‌പെക്ടർ ശ്രീ. എ. കെ. സുധീർ ഉത്‌ഘാടനം ചെയ്തു. വനിതാ സിവിൽ എക്സൈസ് ഓഫീസർ ധന്യ കെ. ജെ. ക്ലാസ്സ്‌ നയിച്ചു. ലൈബ്രറി പ്രസിഡന്റ വി. ജി. ജോഷി അദ്ധ്യക്ഷത വഹിച്ച യോഗത്തിന് സെക്രട്ടറി…

  • വനിതാവേദിദിനാചരണവും സെമിനാറും നടത്തി

    പറവൂർ താലൂക് ലൈബ്രറി കൗൺസിൽ  കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെയും,വനിതാവേദിയുടെയും   സംയുക്ത ആഭിമുഖ്യത്തിൽ വനിതാവേദിദിനാചരണവും സെമിനാറും  നടത്തി.വനിതാ സാഹിതി എറണാകുളം ജില്ലാ പ്രസിഡന്റ് ഡോ.കെ .കെ .സുലേഖ  ഉത്‌ഘാടനവും വിഷയാവതരണവും നടത്തി.പറവൂർ താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീമതി പി.കെ.രമാദേവി അധ്യക്ഷത  വഹിച്ചു. ആലങ്ങാട് ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ് ശ്രീമതി രാധാമണി ജെയ്‌സിങ് മുഖ്യാഥിതി ആയിരുന്നു . ആലങ്ങാട് ഗ്രാമ പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് ശ്രീ .കെ .എൻ .ഉണ്ണി,താലൂക്ക് ലൈബ്രറി കൌൺസിൽ ജോയിന്റ് സെക്രട്ടറി വി .ജി .ജോഷി, ശ്രീ ജോസ് ഗോപുരത്തിങ്കൽ , ലൈബ്രറി സെക്രട്ടറി ടി .വി .ഷൈവിൻ എന്നിവർ…