പുതുവത്സരത്തെ വരവേൽക്കാനൊരുങ്ങി ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറി

കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുതുവത്സര ആഘോഷങ്ങൾ നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രെസിഡന്റ് പി. ആർ. രഘു ഉത്ഘാടനം ചെയ്തു. ലൈബ്രറി പ്രെസിഡന്റ്  വി. ജി. ജോഷി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച് നാട്ടുവെളിച്ചം വയോജന വേദി രക്ഷാധികാരികാരി പി. എസ്. വിശ്വംഭരൻ, സംഗീത അദ്ധ്യാപിക ആരതി ടീച്ചർ എന്നിവർ ചേർന്ന് കേക്ക് മുറിച്ചതോടെ പുതുവത്സര ആഘോഷങ്ങൾക്ക് തുടക്കമായി. ഏറെ നാളായി ലയം സംഗീത അക്കാദമിയുടെയും ലൈബ്രറിയിലെ കുട്ടികളുടെയും സംഗീത ലോകത്തെ വഴികാട്ടിയായിരുന്ന സംഗീത അദ്ധ്യാപിക ആരതി ടീച്ചർക്ക് ലൈബ്രറിയുടെ ഉപഹാരം ലൈബ്രറി പ്രെസിഡന്റ് വി. ജി. ജോഷി നൽകി. തുടർന്ന് ബി. സുഗതൻ ചേട്ടന്റെയും കുട്ടികളുടെയും മുതിർന്നവരുടെയും ഗാനങ്ങളാൽ സമ്പുഷ്ടമായിരുന്നു പുതുവത്സര ആഘോഷം. ലൈബ്രറി സെക്രട്ടറി ടി. വി. ഷൈവിൻ സ്വാഗതവും യുവത പ്രെസിഡന്റ് കെ. ബി. ശ്രീജിത്ത് കൃതജ്ഞതയും രേഖപ്പെടുത്തിയ യോഗത്തിൽ ടി. വി. പ്രകാശൻ, എം. കെ. ശശി, കെ. ഇ. അശോകൻ, അഖില അശോകൻ, കെ. പി. ധർമ്മേന്ദ്രൻ, ഭദ്ര, ഹരിത, മിന്നു ഷൈൻ എന്നിവർ സംസാരിച്ചു.

new-year-celebration-2020-4

new-year-celebration-2020-3

new-year-celebration-2020-2

new-year-celebration-2020-1

WhatsApp Image 2019-12-29 at 7.41.57 PM (1)

WhatsApp Image 2019-12-29 at 7.14.32 PM (1)

WhatsApp Image 2019-12-29 at 7.14.15 PM (1)

WhatsApp Image 2019-12-29 at 7.14.26 PM (1)

WhatsApp Image 2019-12-29 at 7.14.29 PM (1)

WhatsApp Image 2019-12-29 at 7.14.30 PM (1)

WhatsApp Image 2019-12-29 at 7.14.31 PM (1)

 

Similar Posts

  • തൊഴില്‍ സാദ്ധ്യതകളും ഭാവിയും – സെമിനാറും പാചക പരിശീലനം സമാപന സമ്മേളനവും

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയിൽ കഴിഞ്ഞ രണ്ട് മാസമായി നടന്നു വന്നിരുന്ന പാചക പരിശീലനം സമാപിച്ചു. ഇതിനോടനുബന്ധിച്ചു തൊഴില്‍ സാദ്ധ്യതകളും ഭാവിയും എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൌണ്‍സില്‍ പ്രസിഡന്റ്‌ പി. ആര്‍. രഘു ഉത്ഘാടനം ചെയ്തു. താലുക്ക് ലൈബ്രറി കൌണ്‍സില്‍ ജോ.സെക്രട്ടറി വി. ജി. ജോഷി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അദ്ധ്യാപകൻ കെ. കെ. ജോസ് ഫോട്ടോ കൈമാറ്റവും അനുഭവ വിവരണവും നടത്തി. പരീക്ഷാ എക്സാമിനര്‍ ശ്രീ എം. എം. ജോസ് …

  • ബാലസഭ സംഘടിപ്പിച്ചു

    ആലങ്ങാട് ഗ്രാമ പഞ്ചായത്ത് 2017  -18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ബാലസഭാ പ്രവർത്തനങ്ങളുടെ ഭാഗമായി ഡിസംബർ 2 ശനിയാഴ്ച രാവിലെ 10 മണിമുതൽ 4 മണി വരെ കൊടുവഴങ്ങ SNLPസ്കൂളിൽ വച്ച് കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ ബാലവേദിയുടെ സഹകരണത്തോടെ ബാലസഭ സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട ആലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി .രാധാമണി ജെയ്‌സിങ് ഉത്‌ഘാടനം ചെയ്തു. വൈസ്  പ്രസിഡന്റ് ശ്രീ .കെ .എൻ .ഉണ്ണി അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ .വി .പി .മേനാച്ചേരി (പ്രത്യാശ കൗൺസിലിംഗ് സെന്റർ ) വ്യക്തിത്വ വികസനം കുട്ടികളിൽ എന്ന   വിഷയത്തിൽ ക്ലാസ് നയിച്ചു ശ്രീമതി ദീപ ഉണ്ണികൃഷ്ണൻ ,ശ്രീമതി…

  • അക്ഷരലോകം വീടുകളിലേക്ക്

    ലോക്ക്ഡൌൺ കാലത്ത് വായിക്കാൻ പുസ്തകങ്ങളും വിതക്കാൻ വിത്ത്കളും കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയുടെ ലോക്ക് ഡൌൺ വായനയുടെ പുതു വസന്തം… അക്ഷരലോകം വീടുകളിലെക്ക് എന്ന പദ്ധതിയുടെ ഭാഗമായി നിരീക്ഷണത്തിൽ കഴിയുന്നവർക്കും, അല്ലാതെ വീടുകളിൽ കഴിയുന്നവർക്കും കുട്ടികൾക്കും പുസ്തകങ്ങൾ എത്തിച്ചു നൽകുന്നത് ആരംഭിച്ചു. ലൈബ്രറി അംഗങ്ങൾക്ക് ഒരു കുടുംബത്തിലേക്ക് 5 പുസ്തകങ്ങൾ നൽകുന്നതോടൊപ്പം കുടുംബങ്ങളിൽ കാർഷിക തല്പരത വളർത്തുന്നതിന് വേണ്ടി പച്ചക്കറി വിത്തുകൾ നൽകുകയും ചെയ്തു.ലൈബ്രറി പ്രസിഡന്റ്‌ വി. ജി. ജോഷി,സെക്രട്ടറി ടി. വി. ഷൈവിൻ, വൈസ്…

  • വനിതാവേദിദിനാചരണവും സെമിനാറും നടത്തി

    പറവൂർ താലൂക് ലൈബ്രറി കൗൺസിൽ  കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെയും,വനിതാവേദിയുടെയും   സംയുക്ത ആഭിമുഖ്യത്തിൽ വനിതാവേദിദിനാചരണവും സെമിനാറും  നടത്തി.വനിതാ സാഹിതി എറണാകുളം ജില്ലാ പ്രസിഡന്റ് ഡോ.കെ .കെ .സുലേഖ  ഉത്‌ഘാടനവും വിഷയാവതരണവും നടത്തി.പറവൂർ താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീമതി പി.കെ.രമാദേവി അധ്യക്ഷത  വഹിച്ചു. ആലങ്ങാട് ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ് ശ്രീമതി രാധാമണി ജെയ്‌സിങ് മുഖ്യാഥിതി ആയിരുന്നു . ആലങ്ങാട് ഗ്രാമ പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് ശ്രീ .കെ .എൻ .ഉണ്ണി,താലൂക്ക് ലൈബ്രറി കൌൺസിൽ ജോയിന്റ് സെക്രട്ടറി വി .ജി .ജോഷി, ശ്രീ ജോസ് ഗോപുരത്തിങ്കൽ , ലൈബ്രറി സെക്രട്ടറി ടി .വി .ഷൈവിൻ എന്നിവർ…

  • യൂത്ത് പാർലിമെന്റ്

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയും നെഹ്‌റു യുവ കേന്ദ്രയും സംയുക്തമായിമായി യൂത്ത് പാർലിമെന്റ് സംഘടിപ്പിച്ചു. ആലങ്ങാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അജ സാബു ഉത്‌ഘാടനം ചെയ്തു. പറവൂർ ലക്ഷ്മി കോളേജ് പ്രിൻസിപ്പൽ ശ്രീ എം വി ജോസ് ‘ഇന്ത്യൻ യുവത്വം ‘ എന്ന വിഷയത്തിൽ ക്ലാസ്സ്‌ നയിച്ചു. വി ജി. ജോഷി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നെഹ്‌റു യുവ കേന്ദ്ര യൂത്ത് കോർഡിനേറ്റർമാരായ ഫിജൊ ജോണി, വിഷ്ണു, ജിത്തു, ലൈബ്രറി സെക്രട്ടറി ടി…

  • LDC 2020 അവബോധന ക്ലാസ്സ്‌ നടത്തി

    സർക്കാർ ജോലിക്കും സുസ്ഥിര ഭാവിക്കും വേണ്ടി PSC അവബോധന ക്ലാസ്സ് നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി വി.ജി. ജോഷി അധ്യക്ഷനായി. അബാകസ് ട്രെയിനർ കെ. ബി. ജോഷി ക്ലാസ്സെടുത്തു. മീര ബിബിൻ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി ടി.വി.ഷൈവിൻ സ്വാഗതവും യുവത സെക്രട്ടറി അഖില അശോകൻ കൃതഞ്ജതയും രേഖപ്പെടുത്തി. ഓണ്‍ലൈന്‍ അപേക്ഷ അയക്കാത്തവര്‍ക്ക് സൗജന്യമായി ലൈബ്രറിയില്‍ സൗകര്യം ചെയ്യുന്നതിന് തീരുമാനിച്ചു.