-
-
യൂത്ത് പാർലിമെന്റ്
കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയും നെഹ്‌റു യുവ കേന്ദ്രയും സംയുക്തമായിമായി യൂത്ത് പാർലിമെന്റ് സംഘടിപ്പിച്ചു. ആലങ്ങാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അജ സാബു ഉത്‌ഘാടനം ചെയ്തു. പറവൂർ ലക്ഷ്മി കോളേജ് പ്രിൻസിപ്പൽ ശ്രീ എം വി ജോസ് ‘ഇന്ത്യൻ യുവത്വം ‘ എന്ന വിഷയത്തിൽ ക്ലാസ്സ് നയിച്ചു. വി ജി. ജോഷി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നെഹ്‌റു യുവ കേന്ദ്ര യൂത്ത് കോർഡിനേറ്റർമാരായ ഫിജൊ ജോണി, വിഷ്ണു, ജിത്തു, ലൈബ്രറി സെക്രട്ടറി ടി…
-
മെട്രോ വിനോദ യാത്ര
ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ നാട്ടുവെളിച്ചം വയോജന വേദിയുടെ ആഭിമുഖ്യത്തിൽ മെട്രോ വിനോദയാത്ര നടത്തി. വയോജനങ്ങൾ ഏറണാകുളം സുഭാഷ് പാർക്ക് സന്ദർശിച്ചു. വയോജന വേദി പ്രസിഡന്റ് പി എൻ വിശ്വംഭരൻ, സെക്രട്ടറി രത്‌നമ്മ ഗോവിന്ദൻ., ലൈബ്രറി പ്രസിഡന്റ് വി. ജി. ജോഷി, സെക്രട്ടറി ടി വി ഷൈവിൻ, കെ ബി ശ്രീജിത്ത്, ഷീബ രതീഷ് എന്നിവർ നേതൃത്വം നൽകി.
-
ബാലസഭ സംഘടിപ്പിച്ചു
ആലങ്ങാട് ഗ്രാമ പഞ്ചായത്ത് 2017 -18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ബാലസഭാ പ്രവർത്തനങ്ങളുടെ ഭാഗമായി ഡിസംബർ 2 ശനിയാഴ്ച രാവിലെ 10 മണിമുതൽ 4 മണി വരെ കൊടുവഴങ്ങ SNLPസ്കൂളിൽ വച്ച് കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ ബാലവേദിയുടെ സഹകരണത്തോടെ ബാലസഭ സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട ആലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി .രാധാമണി ജെയ്‌സിങ് ഉത്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീ .കെ .എൻ .ഉണ്ണി അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ .വി .പി .മേനാച്ചേരി (പ്രത്യാശ കൗൺസിലിംഗ് സെന്റർ ) വ്യക്തിത്വ വികസനം കുട്ടികളിൽ എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു ശ്രീമതി ദീപ ഉണ്ണികൃഷ്ണൻ ,ശ്രീമതി…
-
ലോക പ്രമേഹ ദിനാചരണം നടത്തി
കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ വയോജന വേദിയുടെ ആഭിമുഖ്യത്തിൽ ലോക പ്രമേഹദിനാചരണം നടത്തി. ആലങ്ങാട് മെഡിക്കൽ സെന്ററിലെ ഡോ. എം. ജെ. തോമസ് ബോധവത്കരണ ക്ലാസ്സ് നയിച്ചു. വയോജന വേദി പ്രസിഡന്റ് ടി വി വിശ്വംഭരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വി.ജി ജോഷി, രത്നമ്മ ഗോവിന്ദൻ, ടി. വി. ഷൈവിൻ, കെ. ബി. ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
-
ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു
കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ നേതൃത്വത്തിൽ നമ്മുടെ നാട്ടിൽ ഈയിടെയായി വർധിച്ചു വരുന്ന മോഷണശ്രമങ്ങൾക്കെതിരെ നവംബർ 12 ഞായറാഴ്ച വൈകീട്ട് 4.00 ന് കൊടുവഴങ്ങ SNLP സ്‌കൂളിൽ ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട ബിനാനിപുരം SI ശ്രീ ഹരിചന്ദ്രൻ ക്ലാസ് നയിച്ചു.വാർഡ് മെമ്പർ ജോസ് ഗോപുരത്തിങ്കൽ ഉത്‌ഘാടനം ചെയ്തു .ലൈബ്രറി പ്രസിഡന്റ് ശ്രീ .വി .ജി .ജോഷി അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ ടി .വി .മോഹനൻ,കെ ബി .ശ്രീജിത്ത് ,കെ .പി .ധർമ്മേന്ദ്രൻ എന്നിവർ സംസാരിച്ചു .
-
സൗജന്യ ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പ് നടത്തി
കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സാമൂഹ്യ സുരക്ഷാ മിഷന്റെ സഹകരണത്തോടെ സൗജന്യ ജീവിത ശൈലീ രോഗനിർണയ ക്യാമ്പ് നടത്തി. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വിജു ചുള്ളിക്കാട് ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി ശ്രീകല മധു, ലൈബ്രറി സെക്രട്ടറി ശ്രീ ടി വി ഷൈവിൻ എന്നിവർ സംസാരിച്ചു. ലൈബ്രറി പ്രസിഡന്റ് ശ്രീ വി ജി ജോഷി അധ്യക്ഷത വഹിച്ച യോഗത്തിന് ശ്രീ കെ ബി ശ്രീജിത്ത് സ്വാഗതവും ശ്രീ അഖിൽ…
-
ഭരതം 2017 – ’18 : സപ്തതി ആഘോഷങ്ങൾ – ഉദ്‌ഘാടന സമ്മേളനം
കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ സപ്തതി ആഘോഷങ്ങൾ ബഹു. നിയമസഭ സ്പീക്കർ ശ്രീ. പി ശ്രീരാമകൃഷ്ണൻ ഉത്ഘാടനം ചെയ്തു.
-
[കാർട്ടൂൺ] – നിസാർ
– വരച്ചത് നിസാർ
-
[കവിത] തൂലിക – ശരത് എം. നായർ
ഒരറ്റമടഞ്ഞ ലോഹക്കുഴലിലേക്കു നീ നിറച്ച ചിന്തകളായിരുന്നു എൻറെയാത്മാവ്.. നിന്റെ വിരലുകൾക്കിടയിൽ സ്ഥിരതയില്ലാതെ ഓടിയലയുമ്പോൾ, വെട്ടിത്തിരുത്തലിന്റെ കാടുകൾക്കിടയിൽ സമ്മതമില്ലാതെ ഭോഗിക്കപ്പെടുന്ന കടലാസിന്റെ വേദന ഞാന്‍ കണ്ടില്ലെന്നു നടിച്ചു.. മൂർച്ചയുള്ള എന്റെ നാവിൻതുമ്പിലൂടെ നിന്റെ ബുദ്ധിയുടെ രേതസ്സും, വിർജ്ജ്യവും മാറിമാറിയൊഴുകിവീണു.. വിയർപ്പടിഞ്ഞ കീശയിലെ ദാരിദ്ര്യത്തിലും ഇരുളുറങ്ങാത്ത ഇത്തിരിവെട്ടത്തിന്റെ മേശവക്കിലും ഞാന്‍ കൂട്ടുനിന്നു.. വാക്കുപിഴകളുടെ ദ്വേഷനിമിഷങ്ങളിൽ നിന്റെ കൈക്കരുത്തെന്നെ മേശപ്പുറത്തേക്കാഞ്ഞുകുത്തിയരിശമടക്കി.. നിന്റെ വിരസതകളുടെ കർണ്ണകാഷ്ഠം എന്നോടുചേർന്നു പുറത്തണഞ്ഞു… നിന്റെ താളുകളുടെ ശൂന്യസാമ്രാജ്യങ്ങളിൽ എന്റെ നീലഗർഭജലത്തിൽ നിന്നുയിർത്ത അക്ഷരക്കുഞ്ഞുങ്ങൾ അശ്വമേധം നടത്തി… ഒടുവിലിപ്പോൾ…,…
