ദേശീയ കര്‍ഷക ദിനത്തില്‍ ജൈവ കൃഷി

കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ദേശീയ കര്‍ഷക ദിനാചരണവും ജൈവ കൃഷിയുടെ ഉത്ഘാടനവും നടത്തി. മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍സിംഗിന്‍റെ ജന്മദിനമായ ഡിസംബര്‍ 23 ദേശീയ കര്‍ഷക ദിനമായി (കിസാന്‍ ദിവസ്) ആഘോഷിക്കുന്നു. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും, രാജ്യത്തിന്‍റെ സമഗ്ര വളര്‍ച്ചക്ക് കര്‍ഷകര്‍ നല്‍കുന്ന സംഭാവനകളെ ഓര്‍ക്കുന്നതിനും, കര്‍ഷകനെ ആദരിക്കുന്നതിനും വേണ്ടി നടത്തുന്ന ഈ ദിനത്തില്‍ കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയില്‍ ജൈവ കൃഷി ആരംഭിച്ചു. താലുക്ക് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടിവ് കമ്മറ്റി അംഗവും ജൈവ കർഷകനുമായ അഡ്വ. എ. ഗോപി ഉത്ഘാടനം ചെയ്തു. ലൈബ്രറി വയോജന വേദി സെക്രട്ടറി എം. കെ. ശശി അദ്ധ്യക്ഷത വഹിച്ച യോഗത്തിന് ലൈബ്രറി സെക്രട്ടറി ടി. വി. ഷൈവിന്‍ സ്വാഗതവും യുവത പ്രസിഡന്റ് കെ. ബി. ശ്രീജിത്ത്‌ കൃതജ്ഞതയും രേഖപ്പെടുത്തി. പാചക പരിശീലനത്തിന്‍റെ ട്രെയിനെര്‍ കെ. കെ. ജോസ്, ലൈബ്രറി പ്രസിഡന്റ് വി. ജി. ജോഷി, വൈസ് പ്രസിഡന്റ് അഖില്‍. കെ. എ എന്നിവര്‍ നേതൃത്വം നല്‍കി .ഇതോടനുബന്ധിച്ച് ചീര, വെണ്ട, തക്കാളി, മുളക് തുടങ്ങിയ പച്ചക്കറികളുടെ കൃഷി തുടങ്ങി.

WhatsApp Image 2019-12-23 at 1.02.12 PM (1)

WhatsApp Image 2019-12-23 at 1.02.11 PM (1)

WhatsApp Image 2019-12-23 at 1.02.10 PM (1) (1)

WhatsApp Image 2019-12-23 at 1.02.10 PM (2)

WhatsApp Image 2019-12-23 at 1.02.09 PM (1)

WhatsApp Image 2019-12-23 at 1.02.08 PM (1)

 

Similar Posts

  • ചിന്താവിഷ്ടയായ സീത ശതാബ്‌ദി അനുസ്മരണം

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ നാട്ടുവെളിച്ചം വയോജനവേദിയുടെ ആഭിമുഖ്യത്തിൽ ചിന്താവിഷ്ടയായ സീത ശതാബ്‌ദി അനുസ്മരണവും താലൂക്ക് ബാലോത്സവത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാന വിതരണവും നടത്തി. താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീമതി പി.കെ.രമാദേവി ഉത്ഘാടനം നിര്‍വഹിച്ചു.  ശ്രീ കൊടുവഴങ്ങ ബാലകൃഷ്ണന്‍ മുഖ്യ പ്രഭാഷണവും താലൂക്ക് ബാലോത്സവത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാന വിതരണവും നടത്തി. ആലങ്ങാട് സഹകരണ ബാങ്ക് പ്രസിഡന്റ് സി .എസ്. ദിലീപ് കുമാര്‍, അബാകസ് ട്രെയിനെര്‍ കെ. ബി. ജോഷി, ലൈബ്രറി പ്രസിഡന്റ് വി. ജി. ജോഷി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. വയോജനവേദി പ്രെസിഡന്റ്‌ രത്നമ്മ ഗോവിന്ദന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് …

  • അക്ഷരലോകം വീടുകളിലേക്ക്

    ലോക്ക്ഡൌൺ കാലത്ത് വായിക്കാൻ പുസ്തകങ്ങളും വിതക്കാൻ വിത്ത്കളും കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയുടെ ലോക്ക് ഡൌൺ വായനയുടെ പുതു വസന്തം… അക്ഷരലോകം വീടുകളിലെക്ക് എന്ന പദ്ധതിയുടെ ഭാഗമായി നിരീക്ഷണത്തിൽ കഴിയുന്നവർക്കും, അല്ലാതെ വീടുകളിൽ കഴിയുന്നവർക്കും കുട്ടികൾക്കും പുസ്തകങ്ങൾ എത്തിച്ചു നൽകുന്നത് ആരംഭിച്ചു. ലൈബ്രറി അംഗങ്ങൾക്ക് ഒരു കുടുംബത്തിലേക്ക് 5 പുസ്തകങ്ങൾ നൽകുന്നതോടൊപ്പം കുടുംബങ്ങളിൽ കാർഷിക തല്പരത വളർത്തുന്നതിന് വേണ്ടി പച്ചക്കറി വിത്തുകൾ നൽകുകയും ചെയ്തു.ലൈബ്രറി പ്രസിഡന്റ്‌ വി. ജി. ജോഷി,സെക്രട്ടറി ടി. വി. ഷൈവിൻ, വൈസ്…

  • ബാലസഭ സംഘടിപ്പിച്ചു

    ആലങ്ങാട് ഗ്രാമ പഞ്ചായത്ത് 2017  -18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ബാലസഭാ പ്രവർത്തനങ്ങളുടെ ഭാഗമായി ഡിസംബർ 2 ശനിയാഴ്ച രാവിലെ 10 മണിമുതൽ 4 മണി വരെ കൊടുവഴങ്ങ SNLPസ്കൂളിൽ വച്ച് കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ ബാലവേദിയുടെ സഹകരണത്തോടെ ബാലസഭ സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട ആലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി .രാധാമണി ജെയ്‌സിങ് ഉത്‌ഘാടനം ചെയ്തു. വൈസ്  പ്രസിഡന്റ് ശ്രീ .കെ .എൻ .ഉണ്ണി അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ .വി .പി .മേനാച്ചേരി (പ്രത്യാശ കൗൺസിലിംഗ് സെന്റർ ) വ്യക്തിത്വ വികസനം കുട്ടികളിൽ എന്ന   വിഷയത്തിൽ ക്ലാസ് നയിച്ചു ശ്രീമതി ദീപ ഉണ്ണികൃഷ്ണൻ ,ശ്രീമതി…

  • ബാലകർഷകർക്കു വിത്ത് വിതരണം നടത്തി

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ബാല കർഷകർക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. ബാലവേദി പ്രെസിഡന്റ്‌ അഖിൽ ജോയ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച്  കർഷകയും ലൈബ്രറിയുടെ ബാലവേദി ചുമതലയും ഉള്ള ശ്രീമതി എസ്റ്റെല്ല സുനിൽ വിത്ത് വിതരണം നടത്തി. വരുന്ന സെപ്തംബർ മാസത്തിൽ നടക്കുന്ന കാർഷികോത്സവത്തോടനുബന്ധിച്ചു വീടുകളിൽ പോയി പരിശോധന നടത്തി മികച്ച ബാല കർഷകർക്ക് സമ്മാനങ്ങൾ നൽകും..താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി വി. ജി. ജോഷി, ലൈബ്രറി സെക്രട്ടറി ടി….

  • വനിതകള്‍ക്ക് സൗജന്യ സ്വയം തൊഴില്‍ പരിശീലനം നടത്തി

    ഐ.എം.എ മദ്ധ്യ കേരളയുടെയും കേരള ആക്ഷൻ ഫോഴ്സിന്‍റെയും SNCL വനിതാവേദിയുടെയും സഹകരണത്തോടെ വനിതകള്‍ക്ക് സൗജന്യ സ്വയം തൊഴില്‍ പരിശീലനം നടത്തി. ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രാധാമണി ജെയ്‌സിങ് ഉത്ഘാടനം നിര്‍വഹിച്ചു. താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീമതി പി. കെ. രമാദേവി  മുഖ്യ പ്രഭാഷണം നടത്തി. കേരള ആക്ഷൻ ഫോഴ്സ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ജോബി തോമസ്‌ ആമുഖ സന്ദേശം നല്‍കി. വനിതാവേദി പ്രെസിഡന്റ്‌ ഷിമ വിനേഷ്  അദ്ധ്യക്ഷത വഹിച്ച യോഗത്തിന് വനിതാവേദി കണ്‍വീനര്‍ ഷീബ രതീഷ്‌…

  • മെട്രോ വിനോദ യാത്ര

    ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ നാട്ടുവെളിച്ചം വയോജന വേദിയുടെ ആഭിമുഖ്യത്തിൽ മെട്രോ വിനോദയാത്ര നടത്തി. വയോജനങ്ങൾ ഏറണാകുളം സുഭാഷ്‌ പാർക്ക് സന്ദർശിച്ചു. വയോജന വേദി പ്രസിഡന്റ്‌ പി എൻ വിശ്വംഭരൻ, സെക്രട്ടറി രത്‌നമ്മ ഗോവിന്ദൻ., ലൈബ്രറി പ്രസിഡന്റ്‌ വി. ജി. ജോഷി, സെക്രട്ടറി ടി വി ഷൈവിൻ, കെ ബി ശ്രീജിത്ത്‌, ഷീബ രതീഷ്‌ എന്നിവർ നേതൃത്വം നൽകി.