ബാലവേദിയുടെ ആഭിമുഖ്യത്തില്‍ നാട്ടകം – അടുക്കള പുര നാടന്‍ പാചകങ്ങളും അറിവുകളും സംഘടിപ്പിച്ചു.

കുട്ടികളില്‍ താനും സമൂഹത്തിലെ ഒരംഗമാണ് എന്ന ബോധം വരുത്തുവാനും സാമുഹ്യ പ്രതിബദ്ധതയോടെ വളരുവാനും സഹായകമാകും വിധത്തില്‍ കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ ബാലവേദിയുടെ ആഭിമുഖ്യത്തില്‍ നാട്ടകം – അടുക്കള പുര നാടന്‍ പാചകങ്ങളും അറിവുകളും സംഘടിപ്പിച്ചു. താലുക്ക് ലൈബ്രറി കൌണ്‍സില്‍ സെക്രട്ടറി പി. കെ. രമാദേവി ഉത്ഘാടനം ചെയ്തു. KTDC Rtd. F&B Supervisor ശ്രീ കെ. കെ. ജോസ് ക്ലാസ്സ്‌ നയിച്ചു. ബാലവേദി പ്രസിഡന്റ് മാസ്റ്റര്‍ അഖില്‍ ജോയ് അദ്ധ്യക്ഷത വഹിച്ച യോഗത്തിന് ബാലവേദി സെക്രട്ടറി ദേവികൃഷ്ണ സ്വാഗതവും യുവത പ്രസിഡന്റ് കെ. ബി. ശ്രീജിത്ത്‌ കൃതജ്ഞതയും രേഖപ്പെടുത്തി. യോഗത്തില്‍ വച്ച്  സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ കുട്ടികളുടെ ജൈവ വൈവിധ്യ കോൺഗ്രസിനോടനുബന്ധിച്ച് വിദ്യാർഥികൾക്കായി നടത്തിയ ഉപന്യാസ രചന മത്സരത്തിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറി ബാലവേദി അംഗം കുമാരി ഗൗരി കൃഷ്ണയെ അനുമോദിച്ചു. താലുക്ക് ലൈബ്രറി കൌണ്‍സില്‍ ജോയിന്റ് സെക്രട്ടറി വി. ജി. ജോഷി, ലൈബ്രറി സെക്രട്ടറി ടി. വി. ഷൈവിന്‍, കമ്മറ്റി അംഗങ്ങളായ അഖില അശോകന്‍, കെ. പി. ധര്‍മ്മേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

NATTAKAM 2 (1)

NATTAKAM 3 (1)

NATTAKAM 1

WhatsApp Image 2020-02-08 at 1.47.51 PM

WhatsApp Image 2020-02-08 at 1.47.52 PM

WhatsApp Image 2020-02-08 at 1.47.54 PM

WhatsApp Image 2020-02-08 at 1.47.55 PM

WhatsApp Image 2020-02-08 at 1.47.56 PM

WhatsApp Image 2020-02-08 at 1.47.57 PM

 

 

Similar Posts

  • മെട്രോ വിനോദ യാത്ര

    ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ നാട്ടുവെളിച്ചം വയോജന വേദിയുടെ ആഭിമുഖ്യത്തിൽ മെട്രോ വിനോദയാത്ര നടത്തി. വയോജനങ്ങൾ ഏറണാകുളം സുഭാഷ്‌ പാർക്ക് സന്ദർശിച്ചു. വയോജന വേദി പ്രസിഡന്റ്‌ പി എൻ വിശ്വംഭരൻ, സെക്രട്ടറി രത്‌നമ്മ ഗോവിന്ദൻ., ലൈബ്രറി പ്രസിഡന്റ്‌ വി. ജി. ജോഷി, സെക്രട്ടറി ടി വി ഷൈവിൻ, കെ ബി ശ്രീജിത്ത്‌, ഷീബ രതീഷ്‌ എന്നിവർ നേതൃത്വം നൽകി.

  • ബാലകർഷകർക്കു വിത്ത് വിതരണം നടത്തി

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ബാല കർഷകർക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. ബാലവേദി പ്രെസിഡന്റ്‌ അഖിൽ ജോയ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച്  കർഷകയും ലൈബ്രറിയുടെ ബാലവേദി ചുമതലയും ഉള്ള ശ്രീമതി എസ്റ്റെല്ല സുനിൽ വിത്ത് വിതരണം നടത്തി. വരുന്ന സെപ്തംബർ മാസത്തിൽ നടക്കുന്ന കാർഷികോത്സവത്തോടനുബന്ധിച്ചു വീടുകളിൽ പോയി പരിശോധന നടത്തി മികച്ച ബാല കർഷകർക്ക് സമ്മാനങ്ങൾ നൽകും..താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി വി. ജി. ജോഷി, ലൈബ്രറി സെക്രട്ടറി ടി….

  • ലോക പ്രമേഹ ദിനാചരണം നടത്തി

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ വയോജന വേദിയുടെ ആഭിമുഖ്യത്തിൽ ലോക പ്രമേഹദിനാചരണം നടത്തി. ആലങ്ങാട് മെഡിക്കൽ സെന്ററിലെ ഡോ. എം. ജെ. തോമസ്‌ ബോധവത്കരണ ക്ലാസ്സ്‌  നയിച്ചു. വയോജന വേദി പ്രസിഡന്റ്‌ ടി വി വിശ്വംഭരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വി.ജി ജോഷി, രത്നമ്മ ഗോവിന്ദൻ, ടി. വി. ഷൈവിൻ, കെ. ബി. ശ്രീജിത്ത്‌ എന്നിവർ സംസാരിച്ചു.

  • പാചക പരിശീലനം നടത്തുന്നതിന് വേണ്ടി ആലോചന യോഗം നടത്തി

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പാചക പരിശീലനം നടത്തുന്നതിന് വേണ്ടി ആലോചന യോഗം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി വി. ജി ജോഷി ഉത്‌ഘാടനം ചെയ്തു. യുവത പ്രെസിഡന്റ്‌ കെ. ബി ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ടി. വി ഷൈവിൻ സ്വാഗതവും വനിതാവേദി ചെയർപേഴ്സൺ ഷിമ വിനേഷ് കൃതജ്ജാതയും രേഖപ്പെടുത്തി. അടുത്ത മാസം ആദ്യവാരത്തിൽ KITS ന്റെ സഹകരണത്തോടെ പാചക പരിശീലനം നടത്തുവാനും തീരുമാനിച്ചു.  

  • ലോക്ക്ഡൗണിൽ കുടുംബങ്ങൾക്കായി കടങ്കഥ മത്സരം നടത്തി

    അതിജീവനത്തിന്റെ ഈ ലോക്ക് ഡൌൺ കാലത്ത് കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഒരു ഓൺലൈൻ കടങ്കഥ മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്കായി ഒരു വാട്സാപ്പ് ഗ്രൂപ്പ് ഒരുക്കുകയും, ആ ഗ്രൂപ്പിലൂടെ തന്നെ മത്സരം നടത്തുകയുമായിരുന്നു. ഏപ്രിൽ 22നു വൈകീട്ട് 7 മണിക്ക് പ്രശസ്ത കവി ശ്രീ. എസ്. രമേശൻ ശബ്ദ സന്ദേശം നൽകി ഉദ്‌ഘാടനം  നിർവഹിച്ചു. ഏപ്രിൽ 23നു വൈകീട്ട് 7 മണിക്ക്പ്ര ശസ്ത സിനിമാതാരം ശ്രീ വിനോദ് കെടാമംഗലം മത്സരത്തിന്റെ ഫല പ്രഖ്യാപനം…

  • വനിതാ ദിനത്തിൽ വനിത തൊഴില്‍ സംരംഭം – മിത്ര

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ വനിത  തൊഴില്‍ സംരംഭം – മിത്ര  ബുക്ക് ബൈന്‍ഡിങ്  &മേക്കിങ് യൂണീറ്റിന് ലോക വനിത ദിനത്തില്‍ തിരി തെളിഞ്ഞു . കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറി  ഹാളി ല്‍  വച്ച് പറവൂര്‍ താലൂക്ക് ലൈബ്രറി കൌണ്‍സി ല്‍ സെക്രട്ടറി ശ്രീമതി പി .കെ  .രമാദേവി ഉല്‍ഘാടനം നിര്‍വഹിച്ചു. തുടര്‍ന്നു അമ്മ അറിയാന്‍ എന്ന  വിഷയത്തില്‍ പറവൂര്‍ ലക്ഷ്മി കോളേജ്   പ്രിന്‍സിപ്പ ള്‍    ശ്രീ .എം .വി .ജോസ് ക്ലാസ്സ് നയിച്ചു. വനിത വേദി കണ്‍വീനര്‍   ശ്രീമതി ഷീബ രതീഷ് അധ്യക്ഷത വഹിച്ച  യോഗത്തില്‍ ശ്രീ കെ .എന്‍ .ഉണ്ണി ,വി.ജി ജോഷി ,ഷിമ വിനേഷ് ,ടി .വി .ഷൈവിന്‍ ,കെ .ബി .ശ്രീജിത്ത്  എന്നിവര്‍…