ഗ്രന്ഥശാല ഒരു പരീക്ഷണശാല ആയപ്പോൾ

കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയിൽ കോവിഡ് 19 ന്‍റെ പ്രതിരോധം തീർക്കുവാൻ സാനിറ്ററൈസർ നിർമ്മിച്ചു. FACT ലെ Q. A. Dept. മാനേജർ ശ്രീ. സെൽവരാജ് നേതൃത്വം നൽകി. അതോടൊപ്പം ‘BREAK  THE  CHAIN’ ക്യാമ്പയിൻ കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയിലും തുടങ്ങി. കോവിഡ് 19നെ പ്രതിരോധിക്കാനും വ്യാപനം തടയുവാനും വേണ്ടി ലൈബ്രറിയിലേക്ക് കടന്നു വരുന്നവർക്ക് വേണ്ടി സാനിറ്ററൈസർ സ്ഥാപിച്ചു. ലൈബ്രറിയിൽ കടന്നു വരുന്ന എല്ലാവരും കൈകൾ സാനിറ്ററൈസർ ഉപയോഗിച്ച് ശുചീയാക്കിയതിനു ശേഷം അകത്തേക്ക് കയറേണ്ടതാണ്. നമുക്ക് പ്രതിരോധിക്കാം.. ഒന്നായി.. ഒറ്റ കെട്ടായി… താലുക്ക് ലൈബ്രറി കൌണ്‍സില്‍ ജോയിന്റ് സെക്രട്ടറി വി. ജി. ജോഷി, ലൈബ്രറി സെക്രട്ടറി ടി. വി. ഷൈവിന്‍, വൈസ് പ്രസിഡന്റ് കെ. എ. അഖില്‍, യുവത പ്രസിഡന്റ് കെ. ബി. ശ്രീജിത്ത്‌, വയോജനവേദി സെക്രട്ടറി എം. കെ. ശശി, വനിതാവേദി കണ്‍വീനര്‍ ഷീബ രതീഷ്‌, സി. പി. പ്രവീണ്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

IMG_20200317_220501

IMG-20200317-WA0071 (1)

Similar Posts

  • ബാലകർഷകർക്കു വിത്ത് വിതരണം നടത്തി

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ബാല കർഷകർക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. ബാലവേദി പ്രെസിഡന്റ്‌ അഖിൽ ജോയ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച്  കർഷകയും ലൈബ്രറിയുടെ ബാലവേദി ചുമതലയും ഉള്ള ശ്രീമതി എസ്റ്റെല്ല സുനിൽ വിത്ത് വിതരണം നടത്തി. വരുന്ന സെപ്തംബർ മാസത്തിൽ നടക്കുന്ന കാർഷികോത്സവത്തോടനുബന്ധിച്ചു വീടുകളിൽ പോയി പരിശോധന നടത്തി മികച്ച ബാല കർഷകർക്ക് സമ്മാനങ്ങൾ നൽകും..താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി വി. ജി. ജോഷി, ലൈബ്രറി സെക്രട്ടറി ടി….

  • ശാസ്ത്ര കൗതുകം – 2019: വലയ സൂര്യഗ്രഹണം പഠന ക്ലാസ്സും സൗര കണ്ണട നിർമ്മാണവും നടത്തി

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ ബാലവേദിയുടെയും ആലുവ അല്‍ അമീന്‍ കോളേജ്  ഭൗതിക ശാസ്ത്ര വിഭാഗത്തിന്‍റെയും ആഭിമുഖ്യത്തില്‍വലയ സൂര്യഗ്രഹണം പഠന ക്ലാസ്സും സൗര കണ്ണട നിർമ്മാണവും നടത്തി. താലുക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി വി. ജി. ജോഷി ഉത്ഘാടനം ചെയ്തു. അല്‍ അമീന്‍ കോളേജ്  ഭൗതിക ശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ശ്രീജ. എസ്. ക്ലാസ്സ്‌ നയിച്ചു. ബാലവേദി പ്രസിഡന്റ് അഖില്‍ ജോയ് അദ്ധ്യക്ഷത വഹിച്ച യോഗത്തിന് സെക്രട്ടറി ദേവികൃഷ്ണ. പി. യു. സ്വാഗതവും…

  • മലബാറിന് കൊടുവഴങ്ങയുടെ കൈത്താങ്ങ്

    കൊടുവഴങ്ങയുടെ കൈത്താങ്ങ് മലബാറിൽ എത്തിച്ചു.. ഒപ്പം താലുക്ക് ലൈബ്രറി കൗൺസിലിന്റെയും.. കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറി മലബാറിലെ പ്രളയ ബാധിതർക്കായി സ്വരൂപിച്ച ഏതാണ്ട് 1 ലക്ഷം രൂപ വില വരുന്ന സാധനങ്ങൾ ഉൾപ്പെടെ താലൂക്കിലെ വിവിധ ഗ്രന്ഥശാലകളിൽ നിന്നുമായി 7 ലക്ഷത്തോളം വിലവരുന്ന അവശ്യ സാധനങ്ങൾ ഉരുൾ പൊട്ടൽ തകർത്ത നിലംബുരിലെ പാതാർ നിവാസികൾക്ക്‌ നൽകി. ഇന്നലെ കൊടുവഴങ്ങയിൽ വച്ച് ജില്ലാ ലൈബ്രറി കൗൺസിൽ പ്രെസിഡൻറ് പി. ആർ. രഘു യാത്ര ഫ്ലാഗ് ഓഫ് ചെയ്തു….

  • ലോക പ്രമേഹ ദിനാചരണം നടത്തി

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ വയോജന വേദിയുടെ ആഭിമുഖ്യത്തിൽ ലോക പ്രമേഹദിനാചരണം നടത്തി. ആലങ്ങാട് മെഡിക്കൽ സെന്ററിലെ ഡോ. എം. ജെ. തോമസ്‌ ബോധവത്കരണ ക്ലാസ്സ്‌  നയിച്ചു. വയോജന വേദി പ്രസിഡന്റ്‌ ടി വി വിശ്വംഭരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വി.ജി ജോഷി, രത്നമ്മ ഗോവിന്ദൻ, ടി. വി. ഷൈവിൻ, കെ. ബി. ശ്രീജിത്ത്‌ എന്നിവർ സംസാരിച്ചു.

  • പുതുവത്സരത്തെ വരവേൽക്കാനൊരുങ്ങി ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറി

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുതുവത്സര ആഘോഷങ്ങൾ നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രെസിഡന്റ് പി. ആർ. രഘു ഉത്ഘാടനം ചെയ്തു. ലൈബ്രറി പ്രെസിഡന്റ്  വി. ജി. ജോഷി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച് നാട്ടുവെളിച്ചം വയോജന വേദി രക്ഷാധികാരികാരി പി. എസ്. വിശ്വംഭരൻ, സംഗീത അദ്ധ്യാപിക ആരതി ടീച്ചർ എന്നിവർ ചേർന്ന് കേക്ക് മുറിച്ചതോടെ പുതുവത്സര ആഘോഷങ്ങൾക്ക് തുടക്കമായി. ഏറെ നാളായി ലയം സംഗീത അക്കാദമിയുടെയും ലൈബ്രറിയിലെ കുട്ടികളുടെയും സംഗീത ലോകത്തെ വഴികാട്ടിയായിരുന്ന…

  • സുര്യ ഗ്രഹണത്തെ വരവേറ്റു കൊടുവഴങ്ങയിലും

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറി, ശാസ്ത്ര സാഹിത്യ പരിഷത്ത് ആലങ്ങാട് യുണിറ്റ് കൂടി സംയുക്തമായി കൊടുവഴങ്ങ ലൈബ്രറി പരിസരത്ത് സൂര്യഗ്രഹണം കാണുന്നതിനുള്ള സൗകര്യം ഒരുക്കി. ശാസ്ത്രത്തെ ഉയര്‍ത്തിപ്പിടിക്കാനുള്ള അവസരമായി സൂര്യഗ്രഹണ നിരീക്ഷണത്തെ മാറ്റുവാന്‍ ഇതുവഴി കഴിഞ്ഞു. കുട്ടികള്‍ക്കാകട്ടെ തങ്ങള്‍ നിര്‍മ്മിച്ച സൗര കണ്ണടകള്‍ ഉപയോഗിച്ച് സുര്യനെ കാണുവാനും അറിവിന്‍റെ പുതിയ വാതായനങ്ങള്‍ തുറക്കുവാനും സാധിച്ചു. പിന്‍ ഹോള്‍ പ്രോജെക്ഷന്‍ ഉള്‍പ്പെടെ വിവിധ രീതികളില്‍ ഗ്രഹണം കാണിക്കുകയും, അതോടൊപ്പം ഗ്രഹണം കാണുന്നതിനുള്ള വിവിധ രീതികളെ കുറിച്ചുള്ള വിശദീകരണവും…